സു​റി​യാ​നി പ​ണ്ഡി​ത​ൻ ഡോ​. സെ​ബാ​സ്റ്റ്യ​ൻ ബ്രോ​ക്കി​നെ ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലയിൽ​ ആ​ദ​രി​ച്ചു
Sunday, March 5, 2023 7:18 AM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ഓ​ക്സ്ഫോ​ർ​ഡ്: ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സു​റി​യാ​നി പ്രഫസർ ഡോ​. സെ​ബാ​സ്റ്റ്യ​ൻ ബ്രോ​ക്കി​നെ ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്യാ​മ്പി​യ​ൻ ഹോ​ളി​ൽ വ​ച്ച് ആ​ദ​രി​ച്ചു.

സു​റി​യാ​നി ഭാ​ഷ, ച​രി​ത്രം, ദൈ​വ​ശാ​സ്ത്രം, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള ഡോ​. ബ്രോ​ക്കി​ന്‍റെ അ​തു​ല്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ യു​കെ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അധ്യക്ഷ​നാ​യ അ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ​ക്ട​ർ ബ്രോ​ക്കി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.​​പ്രഫസർ സെബാ​സ്റ്റ്യൻ ബ്രോ​ക്കി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള സീ​റോ ​മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ ആ​ശം​സാ സ​ന്ദേ​ശം സീ​റോ-​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ​ദ​ർ മാ​ത്യു പി​ണ​ക്കാ​ട്ട് വാ​യി​ച്ചു.

ക്യാ​ന്പയിൻ ഹോ​ൾ മാ​സ്റ്റ​ർ ഫാ​ദ​ർ നി​ക്കോ​ളാ​സ്ഓ​സ്റ്റി​ൻ, എ​സ്സ്. ജെ, ​ഫാ​ദ​ർ കെ ​എം ജോ​ർ​ജ്, ഫാ​ദ​ർ ജി​ജി​മോ​ൻ പു​തു​വീ​ട്ടി​ൽ​ക്ക​ളം എ​സ്.​ജെ, പ്രഫസർ ഡേ​വി​ഡ് ടെ​യ്‌​ല​ർ, പ്രഫസർ ആ​ലി​സ​ൺ ജി ​സാ​ൽ​വെ​സ​ൻ, പ്രഫ. ആ​ന്‍റണി ഒ​മാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​ര​വ​ധി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും വി​ദ്യാ​ർ​ഥിനി​ക​ളും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.