ഗ്രീ​സി​ൽ ട്രെ​യ്നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു 36 പേ​ർ മ​രി​ച്ചു
Thursday, March 2, 2023 7:59 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 36 പേ​ർ മ​രി​ക്കു​ക​യും 80 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ചെ​യ്തു.

നി​ര​വ​ധി വാ​ഗ​ണു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​ഥ​ൻ​സി​ൽ നി​ന്ന് ഏ​ക​ദേ​ശം 350 കി​ലോ​മീ​റ്റ​ർ വ​ട​ക്കാ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഥ​ൻ​സി​നും തെ​സ്‌​സ​ലോ​നി​ക്കി​ക്കും ഇ​ട​യി​ലു​ള്ള റൂ​ട്ടി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നും ച​ര​ക്ക് ട്രെ​യി​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഗ​ണു​ക​ൾ പാ​ളം തെ​റ്റു​ക​യും ചി​ല​തി​ന് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.​ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ടെ​ന്പെ​യി​ൽ ലാ​റി​സ്‌​സ​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

.350 ഓ​ളം യാ​ത്ര​ക്കാ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി കോ​ച്ചു​ക​ൾ പാ​ളം തെ​റ്റു​ക​യും മൂ​ന്ന് കോ​ച്ചു​ക​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.​പാ​സ​ഞ്ച​ർ ട്രെ​യി​നി​ൻ​റെ ആ​ദ്യ നാ​ലു കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി​യി​ട്ടു​ണ്ട്, ആ​ദ്യ​ത്തെ ര​ണ്ട് കൊ​ച്ചു​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.