ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും സു​വ​നീ​യ​ർ പ്ര​കാ​ശ​ന​വും
Tuesday, February 21, 2023 1:20 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും, സു​വ​നീ​യ​ർ പ്ര​കാ​ശ​ന​വും ഫെ​ബ്രു​വ​രി 19 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ഇ​ട​വ​ക​യു​ടെ ര​ജ​ത​ജൂ​ബി​ലി സു​വ​നീ​യ​ർ ഡോ. ​ചെ​റി​യാ​ൻ വ​ർ​ഗീ​സി​ന് (Regional Advisor, NCD in WHO) ന​ൽ​കി പ്ര​കാ​ശ​നം ന​ട​ത്തി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, ഗാ​സി​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി അ​ബ്ര​ഹാം, മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി കെ. ​ചാ​ക്കോ, ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ.​ജേ​ക്ക​ബ്, ഫാ. ​മാ​ത്യൂ ചെ​റി​യാ​ൻ, മെ​ർ​ലി​ൻ മാ​ത്യൂ, ജ​യ്മോ​ൻ ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും, പ​ള്ളി​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ര​ജ​ത​ജൂ​ബി​ലി​യോ​ടു​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ​വും വി​വാ​ഹ​ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു.