ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക
Tuesday, February 14, 2023 6:21 AM IST
പോ​ൾ സെ​ബാ​സ്റ്റ്യ​ൻ
മെ​ൽ​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്രൊ​ക​ണ്ട​റേ​റ്റ​റാ​യി (ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ) നി​യ​മി​ത​നാ​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാ​ഗം ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജി​നെ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക പൊ​തു​യോ​ഗം അ​ഭി​ന​ന്ദി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ത്മാ​യ​ൻ പ്ര​സ്തു​ത പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

മെ​ൽ​ബ​ണി​ലെ മൊ​ണാ​ഷ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സെ​ന്‍റ​ർ ഫോ​ർ മെ​ഡി​സി​ൻ യൂ​സ് ആ​ന്‍റ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ൽ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി സേ​വ​നം അനുഷ്ഠിക്കുന്ന ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ് 2012 മു​ത​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​കാ​ഗം​മാ​ണ്. ക​ത്തീ​ഡ്ര​ൽ ബി​ൽ​ഡിംഗ് ക​മ്മി​റ്റി ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹിക്കു​ന്ന ജോ​ണ്‍​സ​ണ്‍ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക്ടോ​റി​യ​ൻ സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും വി​വി​ധ ഗ്രാ​ന്‍റു​ക​ൾ നേ​ടി​യെ​ടു​ക്ക​ന്ന​തി​ൽ മു​ഖ്യ പങ്കു​വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ൽ നി​ർ​മ്മാ​ണ ധ​ന​ശേ​ഖ​രണാർ​ഥം സം​ഘ​ടി​പ്പി​ച്ച റാ​ഫി​ൾ ടി​ക്ക​റ്റി​ലൂ​ടെ​യും വി​വി​ധ ഗ്രാ​ന്‍റു​ക​ളി​ലൂ​ടെ​യും ഒരു ​മി​ല്ല്യ​ണ്‍ ഡോ​ള​റി​ല​ധി​കം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ നി​ർ​മ്മാ​ണ​ത്തി​നാ​യി സ​മാ​ഹ​രി​ക്കു​ന്ന​തി​ന് ജോ​ണ്‍​സ​ണ്‍ നേ​തൃ​ത്വം നൽകി. തൊ​ടു​പു​ഴ അ​പ്പ​ശ്ശേ​രി​ൽ കുടും​ബാ​ഗം​മാ​ണ് ഡോ.
​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്ജ്. പാ​ലാ കുത്തു​വ​ള​ച്ചേ​ൽ കുടും​ബാ​ഗം​മാ​യ ഭാ​ര്യ തെ​രേ​സ് മെ​ൽ​ബ​ണി​ലെ ബിവിഎ ​ക്യൂവി​ൽ അ​ന​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു. ജെ​ന്ന, ജോ​ഡ​ൻ, ജെ​സ്‌​സ​ലി​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.