ഡബ്ലിൻ : വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വനിത ഫോറത്തിന്റെ നിർദേശപ്രകാരം അയർലൻഡിൽ വനിത ഫോറം രൂപീകരിച്ചു. സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി, ഒറ്റയ്ക്കല്ലാതെ, ഒറ്റക്കെട്ടായി മുന്നേറാനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും വനിത ഫോറം നിലയുറപ്പിക്കുമെന്ന് വനിതാഫോറം പ്രതിജ്ഞയെടുത്തു. കലാ, സാഹിത്യ, ശാസ്ത്ര, ആതുര സേവന രംഗങ്ങളിൽ ഒരു ചാലകശക്തിയായി മാറുക എന്നതും കൗണ്‍സിലിന്റെ ലക്ഷ്യമാണ്. നാട്ടിലും, അതാതു രാജ്യങ്ങളിലും കഴിയുന്നത്ര ചാരിറ്റി പ്രവർത്തനം നടത്താനും ഫോറം മുൻകൈ എടുക്കും.
ഭാരവാഹികളായി ജീജ ജോയി വർഗീസ് (ചെയർപേഴ്സണ്‍), ജൂഡി ബിനു (പ്രസിഡന്റ്), ലീന ജയൻ( സെക്രട്ടറി), സിനി ഷൈബു കട്ടിക്കാട്ട്(ട്രഷറർ), ഫിജി സാവിയോ, അനഘ മണ്ടത്തറ(കോർക്ക്) (വൈസ് ചെയർപേഴ്സണ്‍സ്),ദൃശ്യ ബാബു ജയലക്ഷ്മി (കോർക്ക്), നവമി സനുലാൽ (വൈസ് പ്രസിഡന്റുമാർ), അഞ്ജലി ഏലിയാസ് (കോർക്ക്), ബിന്ദു ബിനോയി (ജോയിന്റ് സെക്രട്ടറിമാർ), എന്നിവരേയും, ഗ്ളോബൽ പ്രതിനിധികളായി ജീജ ജോയി വർഗീസ്, രാജി ഡൊമിനിക് (യൂറോപ്പ് റീജിയൻ) എന്നിവരടങ്ങുന്ന 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ഗ്ലോബൽ വൈസ് ചെയർപേഴ്സണ്‍ മേഴ്സി തടത്തിൽ (ജർമ്മനി), ഗ്ലോബൽ വുമൻസ് ഫോറം പ്രഡിഡന്റ് ഡോ. ലളിത മാത്യു എന്നിവർ പ്രസംഗിച്ചു.