ബെർലിൻ: വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിന സ്മരണയും പുതുവൽസരാഘോഷവും വെർച്ച്വൽ പ്ളാറ്റ്ഫോമിൽ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
വൈകുന്നേരം നാലിന് യൂറോപ്പിലെ പ്രശസ്ത ഗായകനായ വിയന്നയിലെ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനാലാപനത്തോടെ ആഘോഷം ആരംഭിച്ചു. ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ആശംസിച്ചു. എഐസിസി സെക്രട്ടറിയും അങ്കമാലി എംഎൽഎയുമായ റോജി എം. ജോണ്‍ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതികളായ യുകെയിലെ ബ്രിസ്റ്റോൾ ബ്രാഡ്ലിസ്റ്റോക്ക് മുൻമേയർ ടോം ആദിത്യ, പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറുമായ ഡോ. ജോബിൻ എസ് കൊട്ടാരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബൽ ട്രഷർ സാം ഡേവിഡ് മാത്യു, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ പേഴ്സണ്‍ മേഴ്സി തടത്തിൽ, ഗ്ളോബൽ വൈസ് പ്രസിഡന്റ് തോമസ് അറന്പൻകുടി, ഗ്ളോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രഫ. ഡോ ലളിത മാത്യു, ഗ്ലോബൽ മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, ഗ്ലോബൽ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഗ്ലോബൽ ബിസിനസ് ഫോം പ്രസിഡന്റ് ഡോ. ചെറിയാൻ ടി കീക്കാട്, ഗ്ലോബൽ ബിസിനസ് ഫോറംം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട്, പ്രമുഖ മാധ്യമപ്രവർത്തകനും ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുന്പിളുവേലിൽ, ഫ്രാങ്ക്ഫർട്ട് പ്രൊവിൻസ് പ്രസിഡന്റ് പ്രൊഫ. ഡോ ബിനേഷ് ജോസഫ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യൂറോപ്പ് റീജണ്‍ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, യുകെ നോർത്ത് വെസ്റ്റ്് റീജയൻ ചെയർമാൻ ലിതീഷ് രാജ് പി. തോമസ് എന്നിവർ ആശംസകൾ നേർന്നു.
ജിഷ സത്യനാരായണന്റെ നേതൃത്വത്തിലുള്ള നടനം ഡാൻസ് സ്കൂളിന്റെ വർണ പൊലിമയാർന്ന നൃത്തങ്ങൾ, അയർലൻഡ് പ്രൊവിൻസിന്റെ ചെണ്ടമേളം, യൂറോപ്പിലെ അനുഗ്രഹീത ഗായകരായ സോബിച്ചൻ ചേന്നങ്കര, സിറിയക്ക് ചെറുകാട്, ലിതീഷ്രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങൾ, രാജു കുന്നാട്ടിന്റെ കവിത, അരാഫത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേള തുടങ്ങിയ കലായിനങ്ങൾ സാംസ്കാരിക സമ്മേളനത്തിന് കൊഴുപ്പേകി.
ഡബ്ള്യുഎംസി യൂറോപ്പ് റീജണ്‍ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളിയുടെ കൃതജ്ഞതയോടെ ഏകദേശം മൂന്നു മണിക്കൂർ നീണ്ടു നിന്ന ആഘോഷങ്ങൾ സമാപിച്ചു. യൂറോപ്പിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലാണ് പരിപാടികൾ മോഡറേറ്റ് ചെയ്തത്. സമ്മേളനത്തിന്റെ വിജയത്തിനായി ജോസഫ് ജോണ്‍, ജെൻസ് കുന്പിളുവേലിൽ, വിഷ്ണു എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.