പാ​ല​ക്കാ​ട് സ്വ​ദേ​ശി ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പോ​ള​ണ്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത
Sunday, January 29, 2023 4:14 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
വാ​ഴ്സോ: പാ​ല​ക്കാ​ട് പു​തു​ശേ​രി സ്വ​ദേ​ശി​യും പോ​ള​ണ്ടി​ലെ ഐ​എ​ൻ​ജി ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ഷെ​രീ​ഫ് ഇ​ബ്രാ​ഹിം എ​ന്ന 31 കാ​ര​നെ വാ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഈ ​മാ​സം 24 മു​ത​ൽ ഷെ​രീ​ഫി​നെ ഫോ​ണി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സു​ഹൃ​ത്തെ​ത്തി​യ​പ്പോ​ൾ ക​ത​ക് തു​റ​ക്കാ​ൻ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. ബാ​ങ്ക് മാ​നേ​ജ​റും ഇ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷി​ച്ചു വാ​സ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഷെ​രീ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. 25 നാ​ണ് മ​ര​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പോ​സ്റ്റു​മോ​ർ​ട്ടം ക​ഴി​ഞ്ഞാ​ലേ സം​ഭ​വ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​നാ​വു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ളാ​റ്റു​ട​മ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഷെീ​ഫ് പോ​ള​ണ്ടി​ലെ ഐ​എ​ൻ​ജി ബാ​ങ്കി​ൽ ജോ​ലി​യ്ക്കാ​യി എ​ത്തു​ന്ന​ത്. കു​ടും​ബം എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷെ​രീ​ഫി​നെ കാ​ണ്മാ​നി​ല്ല എ​ന്നു പ​റ​ഞ്ഞ് വാ​ട്സാ​പ്പി​ൽ ഒ​രു മെ​സേ​ജ് വ​ന്നി​രു​ന്നു.

ഷെ​രീ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ള​ണ്ട് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും, കൂ​ടാ​തെ പാ​ല​ക്കാ​ട് എം​പി. വി.​കെ. ശ്രീ​ക​ണ്ഠ​ൻ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.