വേതനവർധന: ബ്രിട്ടനിൽ നഴ്സുമാർ വീണ്ടും സമരത്തിൽ
Thursday, January 19, 2023 7:52 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ൽ വീ​​​ണ്ടും ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​രം. വേ​​​തന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ ബ്രി​​​ട്ട​​​നി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ന​​​ഴ്സു​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​സൂ​​​ച​​​ക​​​മാ​​​യി വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി.

12 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​രം ഇ​​​ന്നും തു​​​ട​​​രും. ഇം​​​ഗ്ല​​​ണ്ടി​​​ലെ നാ​​​ലി​​ലൊ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​യും ക്ലി​​​നി​​​ക്കു​​​ക​​​ളെ​​​യും പ​​​ണി​​​മു​​​ട​​​ക്ക് ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ടി​​​യ​​​ന്ത​​​ര​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സ​​​യ്ക്കും ത​​​ട​​​സ​​​മി​​​ല്ല. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​പ്പോ​​​യ്ന്‍റ്മെ​​​ന്‍റു​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​രും.

ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് വ​​​ലി​​​യ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചതോടെ വേ​​​ത​​​ന വ​​​ർ​​​ധ​​​ന​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ്രി​​​ട്ട​​​നി​​​ലെ ന​​​ഴ്സു​​​മാ​​​ർ, ആം​​​ബു​​​ല​​​ൻ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ, ട്രെ​​​യി​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​ർ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ജീ​​​വ​​​ന​​​ക്കാ​​​ർ, ബോ​​​ർ​​​ഡ​​​ർ സ്റ്റാ​​​ഫ്, ഡ്രൈ​​​വിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​ർ, ബ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ, പോ​​​സ്റ്റ​​​ൽ ജോ​​​ലി​​​ക്കാ​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​യി​​​രു​​​ന്നു.

ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ന​​​ട്ടം തി​​​രി​​​യു​​​ക​​​യാ​​​ണ് ബ്രി​​​ട്ട​​​ൻ. ഒ​​​ക്ടോ​​​ബ​​​റി​​​ൽ രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം 41 വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്; 11.1 ശ​​​ത​​​മാ​​​നം. ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​ത് അ​​​ൽ​​​പ്പം കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും (10.5 ശ​​​ത​​​മാ​​​നം) ഇ​​​ന്ധ​​​ന​​​വി​​​ല​​​യും ഭ​​​ക്ഷ​​​ണ​​​ച്ചെ​​​ല​​​വും ഉ​​​യ​​​ർ​​​ന്നു​​​ത​​​ന്നെ നി​​​ൽ​​​ക്കു​​​ന്നു.

പ​​​ണ​​​പ്പെ​​​രു​​​പ്പനി​​​ര​​​ക്കി​​​നു​​​മേ​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന​​​യാ​​ണു ന​​​ഴ്സു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത് ഫ​​​ല​​​ത്തി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന​​​യാ​​​യ​​​തി​​​നാ​​​ൽ, രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​ക്കു​​​മെ​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ക​​​ണ്‍സ​​​ർ​​​വേ​​​റ്റീ​​​വ് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.