ജ​ർ​മ​നി​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ തീ​പി​ടു​ത്തം; മൂ​ന്നു പേ​ർ മ​രി​ച്ചു
Thursday, January 19, 2023 7:50 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ബാ​ഡ​ൻ വ്യു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ റൊ​യ്ട്ടി​ലിം​ഗ​നി​ലെ ഒ​രു ന​ഴ്സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ മൂ​ന്നു അ​ന്തേ​വാ​സി​ക​ൾ മ​രി​ച്ചു. മാ​ന​സി​ക​രോ​ഗി​ക​ൾ​ക്കു​ള്ള ഒ​രു വൃ​ദ്ധ​സ​ദ​ന​മാ​ണ് തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​ക്കെ​ണി​യാ​യി മാ​റി​യ​ത്.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​രു​ടെ വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു, ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്നു പേ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക​ദേ​ശം 30 പേ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന നി​ര​വ​ധി അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല.