കൊളോണ്‍: ജർമനിയിലെ കൊളോണിൽ കഴിഞ്ഞ ദിവസം അന്തരിച്ച ജോണി അരീക്കാട്ടിന്റെ (68) വേർപാടിൽ ജർമനിയിലെ വിവിധ സംഘടനകളും നിരവധി വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.
2003 ൽ രജിസ്റ്റർ ചെയ്ത കേരള പീപ്പിൾസ് ആർട്സ് ക്ലബ് (കെപിഎസി) ജർമനിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കുന്പിളുവേലിൽ (പ്രസിഡന്റ്), തോമസ് അറന്പൻകുടി (ജനറൽ സെക്രട്ടറി), കുഞ്ഞുമോൻ പുല്ലങ്കാവുങ്കൽ (ട്രഷറാർ), തോമസ് പഴമണ്ണിൽ (വൈസ് പ്രസിഡന്റ്), ജോണ്‍ പുത്തൻവീട്ടിൽ (കോഓർഡിനേറ്റർ), മാത്യു ചെറുതോട്ടുങ്കൽ(ജോയിന്റ് സെക്രട്ടറി), മാത്യു തൈപ്പറന്പിൽ (ജോയിന്റ് ്ര5ടെഷറാർ) എന്നിവർ കെപിഎസി ജർമനിയുടെ ജോയിന്റ് സെക്രട്ടിയായിരുന്നു ജോണി അരീക്കാട്ടിന്റെ സ്തുത്യർഹമായ സേവനങ്ങളെ അനുസ്മരിച്ചു. സൗഹൃദത്തിന്റെ വസന്തമായി ജർമൻ മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരനായ ജോണിയുടെ വിയോഗം ക്ലബിന് ഒരു തീരാനഷ്ടമാണ്.
കഴിഞ്ഞ 48 വർഷമായി ജർമനിയിലെ കലാകായിക സാംസ്കാരിക ആദ്ധ്യാൽമിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജോണിയുടെ വേർപാടിൽ ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്‍), ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി, ഇൻഡ്യൻ വോളിബോൾ ക്ളബ്, കൊളോണ്‍), ഫ്രാൻസിസ് വട്ടക്കുഴിയിൽ (ഇൻഡ്യൻ വോളിബോൾ ക്ലബ്, കൊളോണ്‍)), പോൾ ഗോപുരത്തിങ്കൽ (ഗ്ലോബൽ ചെയർമാൻ, ഗ്ലോബൽ മലയാളി ഫെഡറേഷൻ), ജോളി തടത്തിൽ (ചെയർമാൻ, വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍, ജോളി എം. പടയാട്ടിൽ പ്രസിഡന്റ് (ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍),ഗ്രിഗറി മേടയിൽ (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ, മേഴ്സി തടത്തിൽ (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്സണ്‍), മോളി പോണാട്ട് ( ഇന്ത്യൻ കൾച്ചറൽ ക്ലബ് ഹാഗൻ) തുടങ്ങിയ സംഘടനാ ഭാരവാഹികൾ അനുശോചനവും രേഖപ്പെടുത്തി.
ജോണിയുടെ സംസ്കാര കർമ്മങ്ങൾ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 10.30ന് കൊളോണ്‍ ബ്രുക്കിലെ സെന്റ്. ഹ്യൂബെർട്ടൂസ് പള്ളിയിൽ ദിവ്യബലിയോടുകൂടി ആരംഭിച്ച് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. തുടർന്ന് പാരീഷ് ഹാളിൽ ഒത്തുചേരലും നടക്കും.
തൃശൂർ ആളൂർ സ്വദേശിയായ ജോണിയുടെ ഭാര്യ അൽഫോൻസാ പുളിയനം, എളവൂർ മണവാളൻ കുടുംബാംഗമാണ്.
മക്കൾ: ജോൾ, ജോഷാ, ജസ്ററിൻ. മരുമക്കൾ: നവീൻ, എല്ലെയൊനോറ. പേരക്കുട്ടികൾ: എമിലിയ, മാക്സി, ജീവൻ.
ജോണിയുടെ സംസ്കാരകർമ്മങ്ങളുടെ ലൈവ് ഉണ്ടായിരിയ്ക്കും.