സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന് പു​തു നേ​തൃ​ത്വം
Thursday, January 12, 2023 10:15 PM IST
ജെ​യ്സ​ണ്‍ കി​ഴ​ക്കേ​യി​ൽ
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ പു​തി​യ പാ​രീ​ഷ് ക​മ്മ​റ്റി 2023 ജ​നു​വ​രി എ​ട്ടി​ന് ഞാ​യ​റാ​ഴ്ച സ്ലൈ​ഗോ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ചി​ൽ വി. ​കു​ർ​ബാ​ന മ​ധ്യേ ചാ​പ്ലി​ൻ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മു​ന്പാ​കെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യോ​ടെ ചാ​ർ​ജ് എ​ടു​ത്തു. കു​ർ​ബാ​ന​ക്ക് ശേ​ഷം ട്ര​ഷ​റ​ർ റോ​യ് തോ​മ​സ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പി​ച്ചു. സെ​ക്ര​ട്ട​റി അ​ല​ൻ കൊ​ടി​യ​ൻ പ്ര​വ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന റോ​യ് തോ​മ​സി​നും അ​ല​ൻ കൊ​ടി​യ​നും പൊ​തു​യോ​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ര​ണ്ട് വ​ർ​ഷ​മാ​ണ് ക​ലാ​വ​ധി.

2023 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി തോ​മ​സ് മാ​ത്യു, സ​ന്തോ​ഷ് ജോ​സ​ഫ്(​കൈ​ക്കാ​രന്മാ​ർ), ബി​ജോ​യ് അ​ബ്ര​ഹാം(​സെ​ക്ര​ട്ട​റി), അ​ല​ൻ കൊ​ടി​യ​ൻ(​പി​ആ​ർ​ഒ), ജെ​യ്സ​മ്മ റോ​യ്(ലി​റ്റ​ർ​ജി കോ​ർ​ഡി​നേ​റ്റ​ർ), ദീ​പ ജെ​യിം​സ് (ചൈ​ൽ​ഡ് സേ​ഫ് ഗാ​ർ​ഡ് ഓ​ഫീ​സ​ർ), സി​ജി മ​ത്താ​യി(​കാ​റ്റി​ക്കി​സം ഹെ​ഡ്മി​സ്ട്ര​സ്), ജോ​സി​ന തോ​മ​സ്(​കാ​റ്റി​ക്കി​സം ഹെ​ഡ്മി​സ്ട്ര​സ്), മെ​റി​ൻ റോ​യ് (എ​സ്.​എം.​വൈ.​എം റ​പ്പ്), ടെ​റ​ൻ​സ് ജോ​സ്, ഷാ​ജു കു​രി​ശ്ശേ​രി, തോ​മ​സ് ജോ​ണ്‍, സു​ബി​ൻ ജോ​സ്, അ​നു ജോ​സ​ഫ്, സി​ഞ്ജു മാ​ത്യു, ജോ​സ് പോ​ൾ, ആ​ഷാ ജോ​സ്, ഡ​സ്ന ബി​ജോ​യ്, സി​മി ജോ​യ് (പാ​രി​ഷ് കൗ​ണ്‍​സി​ൽ മെ​ന്പ​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

2006 ൽ ​പ​ത്ത് കു​ടും​ബ​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ സ്ലൈ​ഗോ ഇ​ട​വ​ക​യി​ൽ നി​ല​വി​ൽ എ​ണ്‍​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. എ​ല്ലാ മാ​സ​വും ര​ണ്ടാം ഞ​യ​റാ​ഴ്ച സ്ലൈ​ഗോ​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ചി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കാ​റ്റി​ക്കി​സം ക്ലാ​സു​ക​ളും തു​ട​ർ​ന്ന് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു വ​രു​ന്നു. കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ച് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്നു. എ​സ്.​എം​വൈ​എം യൂ​ണി​റ്റും, മാ​തൃ​വേ​ദി, പി​തൃ​വേ​ദി ഭ​ക്ത​സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സീ​റോ മ​ല​ബാ​ർ സ​ഭാ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന്‍റെ കീ​ഴി​ൽ അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ കോ​ർ​ഡി​നേ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് സ്ലൈ​ഗോ സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ദൈ​വ​നാ​മ​ത്തി​ൽ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യാ​യി മു​ന്നോ​ട്ട് പോ​കു​ന്നു. എ​ൽ ഫി​ൻ രൂ​പ​ത ബി​ഷ​പ്പ് കെ​വി​ൽ ഡോ​റ​നും, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ. ​നോ​യ​ൽ റൂ​ണി​ക്കും ഇ​ട​വ​കാ​ഗ​ങ്ങ​ൾ​ക്കും സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ ന​ന്ദി അ​റി​യി​ക്കു​ന്നു.