ജോണി അരീക്കാട്ട് ജർമ്മനിയിൽ അന്തരിച്ചു
Tuesday, January 10, 2023 7:48 PM IST
ജർമ്മനി : ആളൂർ അരീക്കാടൻ പരേതരായ കുഞ്ഞുവറീതിന്‍റേയും ഏല്യകുട്ടിയുടെയും
മകൻ ജോണി അരീക്കാട്ട് (68) ജർമ്മനിയിൽ അന്തരിച്ചു. ജനുവരി 13, വെള്ളി രാവിലെ 10.30-നു കോളോണിലെ സെന്‍റ് ഹ്യൂബെർടുസ് പള്ളിയില്‍ (St. Hubertus, Olpener Str. 954 , 51109 Cologne, Germany) നടക്കുന്ന ദിവ്യബലിയോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിച്ച് പള്ളിയോടു ചേർന്ന സിമിത്തേരിയില്‍ സംസ്കരിക്കും. തുടര്‍ന്നുള്ള ഒത്തുചേരല്‍ പാരീഷ്ഹാളില്‍ നടക്കും.

48 വർഷമായി ജർമ്മനിയിലെ കലാ കായിക രംഗങ്ങ ളിൽ നിറസാന്നിധ്യമായിരുന്നു . മാള ഹോളിഗ്രേസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ ജോയിന്‍റ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ : പുളിയനം മണവാളൻ വീട്ടിൽ അൽഫോൻസ. മക്കൾ : ജോൾ , ജോഷാ, ജസ്റ്റിൻ. മരുമക്കൾ : നവീൻ, എല്ലെയൊനോറ . പേരക്കുട്ടികൾ ; എമിലിയ , മാക്സിം , ജീവൻ

സഹോദരങ്ങൾ ; ജോർജ് - മേരി (കാനഡ), ജോസ് - മേരി ,(ജർമ്മനി), റീത്ത -അബ്രഹാം ,പോളി - അനില ,സേവ്യർ - ഡെയ്‌സി (ദുബായ് ) ,തോമസ് -ആശ (കാനഡ), ലിസി - പോൾ (കാനഡ)