പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ
Tuesday, January 10, 2023 6:54 AM IST
കിം​​​ബ​​​ർ​​​ലി: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ പ്ര​​​ള​​​യം. ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ൾ ഒ​​​റ്റ​​​പ്പെ​​​ട്ട​​​നി​​​ല​​​യി​​​ലാ​​​ണ്. നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളെ പ്ര​​​ള​​​യ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു സൈ​​​ന്യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​ന​​​ത്ത പ്ര​​​ള​​​യ​​​മാ​​​ണി​​​തെ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര സേ​​​വ​​​ന മ​​​ന്ത്രി സ്റ്റീ​​​ഫ​​​ൻ ഡോ​​​സ​​​ണ്‍ പ​​​റ​​​ഞ്ഞു.

കിം​​​ബ​​​ർ​​​ലി സം​​​സ്ഥാ​​​ന​​​ത്തെ​​​യാ​​​ണ് പ്ര​​​ള​​​യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​താ​​​ണ് പ്ര​​​ള​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. ക​​​ണ്ണെ​​​ത്താ​​​ത്ത ദൂ​​​ര​​​ത്തോ​​​ളം ജ​​​ലം വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഡോ​​​സ​​​ണ്‍ അ​​​റി​​​യി​​​ച്ചു.