ബ്രാംപ്ടണ്‍: ഇന്ത്യൻ പെൻഷനേഴ്സിനായി ബ്രാംപ്ടണ്‍ മലയാളീ സമാജം (ബിഎംഎസ്) ഇന്ത്യൻ കോണ്‍സുലേറ്റുമായി കൈകോർത്തു സംഘടിപ്പിച്ച ലൈഫ് സർട്ടിഫിക്കേറ്റ് ക്യാന്പിൽ വൻ തിരക്ക്. നൂറുകണക്കിനു ഇന്ത്യക്കാർക്ക് ആശ്വാസമായി ബ്രാംപ്ടൻ മലയാളി സമാജം മാറി. ഈ വർഷം മുന്ന് കോണ്‍സുലർ ക്യാന്പുകളാണ് ഇന്ത്യൻ കോണ്‍സുലേറ്റുമായി ചേർന്ന് ബിഎംഎസ് നടത്തിയത്. ആദ്യ രണ്ടെണ്ണം പാസ്പോർട്ട്, വിസ തുടങ്ങിയവയ്ക്കു പ്രശനപരിഹാരമായിട്ടായിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യൻ പെന്ഷനേഴ്സിനായി ’ലൈഫ് സർട്ടിഫിക്കേറ്റ്’ ക്യാന്പാണ് സമാജം സംഘടിപ്പിച്ചത്.
’സെർവ് ടു ത്രയ്വവ്’ എന്ന ആശയത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ബ്രാംപ്ടണ്‍ സമാജം ഇനിയും സമൂഹത്തിനു അത്യന്തം പ്രയോജനമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിമാനപൂർവം നേതൃത്വം നൽകുമെന്ന് ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം’ അറിയിച്ചു. തുടർച്ചയായി ഈ ക്യാന്പുകൾ പ്രാവർത്തികമാക്കാൻ ഇന്ത്യൻ കോണ്‍സുലേറ്റ് അംഗങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം നന്ദി രേഖപെടുത്തി.
500ൽ പരം പെൻഷനഴ്സും അവർക്ക് തുണയായി എത്തിയ കുടുംബാംഗങ്ങളും, പ്രായമായവർ, രോഗികൾ, ശാരീരിക അവശതകൾ അനുഭവിക്കുന്നവർ ഉൾപ്പെടെ അനവധിയാളുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികൂലമായ കാലാവസ്ഥയിൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാന്പിലേക്കു ഒരേ സമയം എത്തിച്ചേർന്നപ്പോളും, ശ്രമകരമായിട്ടും ശാന്തമായി എല്ലാവരെയും പരിഗണിക്കാനും, സേവനം ഉറപ്പാക്കുവാനും സാധിച്ചത് സമാജം അംഗങ്ങളുടെ സമർപ്പണ മാനോഭാവത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നു ക്യാന്പിൽ പങ്കെടുത്തു പ്രയോജനപ്പെടുത്തിയ മുൻ ഇന്ത്യൻ ദക്ഷിണ നാവിക കമാൻഡ് മേധാവി റിട്ട. റിയർ അഡ്മിറൽ രാജേന്ദ്ര കുമാർ സമാജത്തെ അറിയിച്ചു.
സമൂഹത്തിൽ മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നതിൽ ബിഎംഎസ്. എന്നും മുൻപിൽ തന്നെ ഉള്ളതിൽ മുഖ്യ സ്പോണ്സർ, പ്രശസ്ത റിയൽറ്റർ മനോജ് കരാത്ത സമാജം പ്രവർത്തകരെ അഭിനന്ദിച്ചു. സമാജം സെക്രട്ടറിയും ക്യാന്പിന്റെ ചീഫ് കോർഡിനേറ്ററുമായ ജിതിൻ പുത്തെൻവീട്ടിൽ സമാജം വൈസ് പ്രസിഡിൻറ് രേണു ജിമ്മി, ഓർഗൈനസിംഗ്സെക്രട്ടറി സാജു തോമസ്, സെക്രട്ടറിമാരായ മുരളീ പണിക്കർ, അരുണ്‍ ഓലേടത്ത്, ജോയിൻറ് സെക്രട്ടറിമാരായ സീമ നായർ, ടിവിഏസ് തോമസ്, സഞ്ജയ് മോഹൻ, സമാജം ട്രഷറർ ഷിബു ചെറിയാൻ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.