നോർത്ത് ഈസ്റ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ സന്ദർലാൻഡിൽ ജനുവരി എട്ടിന്
Tuesday, December 6, 2022 11:36 AM IST
സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസപ്പെട്ട എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഗാനസന്ധ്യ സന്ദർലാൻഡ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് ജനുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ ആരംഭിക്കുന്നു. സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .

കത്തോലിക്കാ , ഓർത്തഡോക്സ്‌ , യാക്കോബായ, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു .

ക്രിസ്തീയ സ്നേഹത്തിന്‍റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS