ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ക്രിസ്മസ് നോന്പുകാലത്ത്, ലണ്ടണിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കണ്‍വൻഷനിൽ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം വഹിക്കും. ഡിസംബർ 17 നു ശനിയാഴ്ച എസെക്സിലുള്ള റെയ്ലിയിലെ ’സ്വയിൻ പാർക്ക്’ സ്കൂളിൽ ് തിരുക്കർമ്മങ്ങളും തിരുവചന ശുശ്രുഷയും ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടൻ റീജണിലെ വിവിധ സീറോ മലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റർ ആൻ മരിയ എസ്.എച്ച് എന്നിവർ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലോകരക്ഷകന്റെ തിരുപ്പിറവിക്കൊരുക്കമായി വിശ്വാസി സമൂഹം പ്രാർഥനകളും, പുണ്യ പ്രവർത്തികളുമായി നടത്തുന്ന നോന്പാചരണത്തിൽ ദൈവീക അനുഗ്രഹപരിപാലനത്തിനും, പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കണ്വൻഷൻ അനുഭവവേദിയാകും.
’സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന ലണ്ടൻ കണ്‍വൻഷനിൽ രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ലണ്ടൻ റീജണൽ കോർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോണ്‍ബി എന്നിവർ അറിയിച്ചു.
കണ്വൻഷൻ സമാപനത്തിൽ മിഷനുകളിലെ ഇവാഞ്ചലൈസേഷൻ ടീം പ്രതിനിധികളുമായി പിതാവ് മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
07915602258, 07921824640
കണ്വെൻഷൻ വേദിയുടെ വിലാസം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ