ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്ര നാ​ൻ​സി ഫൈ​സ​ർ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ
Thursday, November 24, 2022 7:00 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: മ​നു​ഷ്യാ​വ​കാ​ശ ത​ർ​ക്ക​ത്തി​നി​ടെ ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കാ​യി​ക​മ​ന്ത്രി​യു​മാ​യ നാ​ൻ​സി ഫൈ​സ​ർ ഖ​ത്ത​റി​ലെ ഖ​ലി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യി​ൽ നി​ന്നു​ള്ള പ്ളെ​യി​ൻ ടെ​ക്സ്റ്റ് സ്റ്റേ​റ്റ്മെ​ന്‍റ് അ​നു​സ​രി​ച്ച് മ​ന്ത്രി നാ​ൻ​സി ഫൈ​സ​ർ ഫി​ഫ നി​രോ​ധി​ച്ച ന്ധ​വ​ണ്‍ ല​വ്ന്ധ ആം​ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് മ​ൽ​സ​രം വീ​ക്ഷി​ച്ച​ത്. ഫി​ഫ​യു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ ഡി​എ​ഫ്ബി ടീം ​ചെ​യ്യാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത​ത് മ​ന്ത്രി നാ​ൻ​സി ഫൈ​സ​ർ ഖ​ത്ത​റി​ൽ ചെ​യ്തു. അ​വ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന്ധ​വ​ണ്‍ ല​വ്ന്ധ ബാ​ൻ​ഡേ​ജ് ധ​രി​ച്ച് മു​ഴു​വ​ൻ​സ​മ​യ​വും ക​ളി ആ​സ്വ​ദി​ച്ചു.

അ​വ​ർ ഷെ​യ്ഖു​ക​ളു​ടെ ഇ​ട​യി​ലും ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യു​ടെ അ​ടു​ത്തും ഇ​രി​ക്കു​ന്പോ​ൾ പോ​ലും അ​വ​ർ​ക്ക് ഒ​രു വി​ല​ക്കും ല​ഭി​ച്ചി​ല്ല. അ​വ​രു​ടെ ഇ​ട​തു കൈ​ത്ത​ണ്ട​യി​ലാ​ണ് ബാ​ൻ​ഡ് കെ​ട്ടി​യി​രു​ന്ന​ത്. മൈ​താ​ന​ത്ത് ന്ധ​വ​ണ്‍ ല​വ്ന്ധ ആം​ബാ​ൻ​ഡ് ധ​രി​ച്ചാ​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഫി​ഫ ബോ​സ് ജ​ർ​മ്മ​ൻ ടീ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.