ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Thursday, November 24, 2022 5:55 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ തി​രു​നാ​ൾ ന​വം​ബ​ർ 18, 19, 20 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ സാ​ഘോ​ഷം ന​ട​ത്ത​പെ​ട്ടു. ന​വം​ബ​ർ 18ന് ​കൊ​ടി​യേ​റ്റ​ത്തോ​ടെ​യും പ്ര​സു​ദേ​ന്തി വാ​ഴ്ച്ച​യോ​ടെ​യും ആ​രം​ഭി​ച്ച തി​രു​നാ​ൾ, ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഓ​ൾ​ഡ് ഫ​രീ​ദാ​ബാ​ദ് സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ ഫ​രീ​ദാ​ബാ​ദ് രു​പ​ത​യി​ലെ ആ​റു ന​വ വൈ​ദീ​ക​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തോ​ടും, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടും, ഇ​ട​വ​ക​യി​ലെ പ്രാ​ർ​ത്ഥ​ന കൂ​ട്ടാ​യ്മ​ക​ളു​ടെ​യും, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ​ന​ട​ത്ത​പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ ഈ ​പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ 20 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ത്ത​പെ​ട്ട തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ആ​യാ​ന​ഗ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​മി പ്ര​ധാ​ന കാ​ർ​മി​ക​നും ഫ​രീ​ദാ​ബാ​ദ് ഫെ​റോ​ന​യി​ലെ വൈ​ദീ​ക​ർ സ​ഹ കാ​ർ​മി​ക​രു​മാ​യി. തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​ത്തോ​ടും സ്നേ​ഹ​വി​രു​ന്നോ​ടും​കൂ​ടെ അ​നു​ഗ്ര​ഹാ​ദാ​യ​ക​മാ​യ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു. വി​കാ​രി ഫാ. ​അ​ബ്രാ​ഹം വ​ള്ളോ​പി​ള്ളി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​യ്ക്ക് മ​ങ്ങാ​ട്ട്, കൈ​ക്കാ​ര​ൻ​മാ​ർ ജെ​യ്സ​ണ്‍ ആ​ന്‍റ​ണി, ചാ​ക്കോ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജോ​ബി ജോ​സ് എ​ന്നി​വ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.