ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള സ്ത്രീ ജ്വാലയുടെ ഒന്നാം വാർഷികം.
Tuesday, November 22, 2022 11:50 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള (ബിപിഡി) യുടെ പോഷക ഘടകമായ ബിപിഡി കേരള സ്ത്രീ ജ്വാല യുടെ ഒന്നാം വാർഷിക ആഘോഷം ഡൽ്ഹി ആർകെപുരം r 4 ലെ ഡിഎംഎ സെന്‍റർ സമുച്ച യത്തിൽവച്ചു 2022 നവംബർ 27 -ആം തീയതി വൈകിട്ട് മൂന്നിന് നടക്കും.

Dr. Jaseela Majeed, Associate Professor and Head of the School of Allied Health and Sciences and Management (ഡിപിആർ.എസ്.യു), ന്യൂഡൽഹി, ആയിരിക്കും ഈ പരിപാടിയുടെ വിശിഷ്ടാതിഥി. കൂടാതെ ഈ അവസരത്തിൽ ക്യാൻസർ ബോധവൽക്കരണതെ പറ്റി ശ്രീമതി ഡോ: റുസ്‌ന മാധുർ, പാലിയേറ്റിവ് കെയർ നെ പറ്റി കെ.വി ഹംസ കൂടാതെ അവയവ ദാനത്തെ പറ്റി അതിന്റെ പ്രാധാന്യതെ പറ്റിയും ശ്രീമതി Lt Col സന്ധ്യ നായർ (റിട്ട.) എന്നിവരുടെ ബോധം വത്കരണ ക്ലാസ്സുകളും അവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ഹെയർ ഡൊണേഷൻ ചെയ്തവരെ യും ഈ അവസരത്തിൽ ആദരിക്കുന്നു. കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാം, ഗാനമേള, കോമഡിഷോ ഒപ്പം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: . 9643778272, 9999287100