ഉ​ഷ്ണ​ത​രം​ഗം: യൂ​റോ​പ്പി​ൽ 15,000 ആ​ളു​ക​ൾ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Wednesday, November 16, 2022 4:55 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബ്ര​സ​ൽ​സ്: ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം യൂ​റോ​പ്പി​ൽ 15,000 പേ​ർ മ​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി.

സ്പെ​യി​നും ജ​ർ​മ്മ​നി​യു​മാ​ണ് ഉ​ഷ്ണ​ത​രം​ഗം കൂ​ടു​ത​ൽ ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ.​ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് യൂ​റോ​പ്പി​ൽ റെ​ക്കോ​ഡ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​സാ​ധാ​ര​ണ​മാ​യ ഉ​യ​ർ​ന്ന താ​പ​നി​ല കാ​ര​ണം ഇ​റ്റ​ലി അ​ട​ക്ക​മു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ വ​ര​ൾ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. ക​ർ​ഷ​ക​ർ​ക്ക് നൂ​റു ക​ണ​ക്കി​ന് മി​ല്യ​ണ്‍ യൂ​റോ​യു​ടെ കൃ​ഷി​ന​ഷ്ട​വും വ​രു​ത്തി​വ​ച്ചി​രു​ന്നു. 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​റെ താ​പ​നി​ല​യാ​ണ് ഈ ​മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ൽ യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യുകെ​യി​ലെ താ​പ​നി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ചാ​ണ് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലെ​ത്തി​യ​ത്.

ലോ​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി ഈ​ജി​പ്തി​ൽ ന​ട​ക്കു​ന്ന വേ​ള​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​രു​ന്ന​ത് എ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.