മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ; ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി
Wednesday, November 16, 2022 4:27 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ(​എം​എ​ൻ​ഐ) പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ജ​നു​വ​രി 21 ശ​നി​യാ​ഴ്ച ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഡ​ബ്ലി​നി​ലു​ള്ള (INMO) ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഹാ​ളി​ൽ വ​ച്ച് ന​ട​ക്ക​പ്പെ​ടും. സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഖി​ലേ​ഷ് മി​ശ്ര, ഐ​എ​ൻ​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ നീ​ഹേ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ​ഡ്വേ​ഡ് മാ​ത്യൂ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ന​ട​ക്കു​ന്ന ഡെ​ലി​ഗേ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ ന​ഴ്സിം​ഗ് രം​ഗ​ത്തെ, പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി ന​ഴ്സു​മാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും അ​വ​യെ നേ​രി​ടു​ന്ന​തി​നാ​യി സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ മാ​റ്റ് വ​ർ​ധി​പ്പി​ക്കും.

രാ​വി​ല​ത്തെ ഡെ​ലി​ഗേ​റ്റ് സ​മ്മേ​ള​നം സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​ര്ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത് സ​മ്മേ​ള​നം ഒ​രു വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.