ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം
Thursday, November 3, 2022 5:55 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​രം സെ​ക്ട​ർ-4​ലെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സി​നി​മാ താ​ര​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​സോ​ണി​യ മ​ൽ​ഹ​ർ, വി​ശി​ഷ്ടാ​തി​ഥി​യാ​യി മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​നും ക​ഥാ​കൃ​ത്തു​മാ​യ ബി​എം ജി​തേ​ന്ദ്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡി​എം​എ വൈ​സ് പ്രസിഡന്‍റുമാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി, രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി​എ​ൻ ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ അ​നി​ലാ ഷാ​ജി ചൊ​ല്ലി​ക്കൊ​ടു​ത്ത ഭാ​ഷാ പ്ര​തി​ജ്ഞ ഏ​വ​രും ഏ​റ്റു​ചൊ​ല്ലി.

ഡി​എം​എ ദ്വാ​ര​ക ഏ​രി​യ​യു​ടെ കേ​ര​ള ന​ട​നം, പ​ശ്ചി​മ വി​ഹാ​റി​ന്‍റെ കോ​മ​ഡി സ്കി​റ്റ്, മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഒ​പ്പ​ന, ബ​ദ​ർ​പ്പൂ​ർ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ട്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ല്പം, ദി​ൽ​ഷാ​ദ് കോ​ള​നി​യു​ടെ കോ​മ​ഡി ഷോ, ​പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ വ​ഞ്ചി​പ്പാ​ട്ട്, ഭാ​ഷാ​ധ്യാ​പ​ക​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ക​ളി, മ​ല​യാ​ളം മി​ഷ​ൻ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തി​യ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​യാ​യ ബ​ർ​ഖാ നാ​യ​ർ ആ​ല​പി​ച്ച ക​വി​ത എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.