ഭ​ക്ത മ​ന​സു​ക​ളി​ൽ പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല
Tuesday, November 1, 2022 7:09 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത മ​ന​സു​ക​ളി​ൽ പു​ണ്യം പ​ക​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല അ​ര​ങ്ങേ​റി. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക സ​ന്നി​ധി​യി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും പൊ​ങ്കാ​ല​ക്കാ​യി തെ​രെ​ഞ്ഞെ​ടു​ത്ത​ത്. ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​തു​പ​താ​മ​ത് പൊ​ങ്കാ​ല മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ശ്രീ ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി ന​ട​ത്തി​യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി പൊ​ങ്കാ​ല​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ന​ട​ത്തു​വാ​ൻ എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല പാ​ത്ര​ത്തി​ൽ അ​രി സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്ന​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വ​യ്ക്കു​ര​വ​യാ​ൽ ച​ക്കു​ള​ത്ത​മ്മ​ക്ക് സ്വാ​ഗ​ത​മോ​തി. അ​മ്മേ നാ​രാ​യ​ണ എ​ന്ന മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ ക്ഷേ​ത്ര പ​രി​സ​രം ഭ​ക്തി സാ​ന്ദ്ര​മാ​യി. തു​ട​ർ​ന്ന് അ​രി സ​മ​ർ​പ്പ​ണം ന​ട​ന്നു. തി​ള​ച്ചു​തൂ​വി​യ പൊ​ങ്കാ​ല​പ്പാ​യ​സ​ത്തി​ൽ തീ​ർ​ത്ഥം ത​ളി​ച്ച​തോ​ടെ പൊ​ങ്കാ​ല നി​വേ​ദ്യ​മാ​യി.

തു​ട​ർ​ന്ന് സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യും അ​ന്ന​ദാ​ന​വും ന​ട​ന്നു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക​ർ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി ​കേ​ശ​വ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ശ​സ്ത മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യു​മാ​യ ഡോ ​ജ​യ​പ്ര​ഭാ മേ​നോ​ൻ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സി ​ച​ന്ദ്ര​ൻ ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ഗാ​യ​ക​ൻ മ​ണി​ക​ണ്ഠ​ൻ ആ​ര്യ​നാ​ട് സി​ബി മോ​ഹ​ന​ൻ, സ​ര​സ്വ​തി നാ​യ​ർ, ലേ​ഖാ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 12-ൽ ​സ​യ​ൻ​സ്, കോ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​കെ സി​ദ്ധാ​ർ​ഥ്, അ​ഞ്ചു ബി ​നാ​യ​ർ, വി​കാ​സ്പു​രി​യി​ലെ സ്വാ​തി സു​രേ​ഷ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​മൈ​ഥി​ലി കു​മാ​ർ എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ്ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

യു-​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത ച​ട​ങ്ങു​ക​ൾ വേേുെ://്യീൗേൗ.​യ​ല/ൂ​ഝ​ഷ​ഷ​ദീ​ങിാ​ഴ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.