ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു
Wednesday, October 5, 2022 11:28 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു. വി​ജ​യ ദ​ശ​മി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര​ങ്ങ​ളു​ടെ അ​മൃ​ത് പ​ക​രാ​ൻ ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം ര​ക്ഷി​താ​ക്ക​ൾ രാ​വി​ലെ ത​ന്നെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.

രാ​വി​ലെ നി​ർ​മ്മാ​ല്യ​ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് വി​ജ​യ​ദ​ശ​മി ദി​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി കു​ഞ്ഞു​ങ്ങ​ളു​ടെ നാ​വി​ൽ സ്വ​ർ​ണാ​ക്ഷ​ര​ങ്ങ​ളി​ൽ ഹ​രി​ശ്രീ കു​റി​ച്ചു. രാ​വി​ലെ 7.30 മു​ത​ലാ​ണ് വി​ദ്യാ​രം​ഭം ആ​രം​ഭി​ച്ച​ത്.

വി​ജ​യ ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ്രീ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി​യു​ടെ നാ​മ​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ ക്ഷേ​ത്രാ​ന്ത​രീ​ക്ഷം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.