ജ​ർ​മ​നി യൂ​ണി​റ്റി ഡേ ​ആ​ഘോ​ഷി​ച്ചു
Wednesday, October 5, 2022 7:11 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: തി​ങ്ക​ളാ​ഴ്ച ജ​ർ​മ​നി അ​തി​ന്‍റെ 32-ാമ​ത് യൂ​ണി​റ്റി ദി​നം ആ​ഘോ​ഷി​ച്ചു. മു​ൻ പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യും കി​ഴ​ക്ക​ൻ ജ​ർ​മ​നി​യും വീ​ണ്ടും ഒ​ന്നി​ച്ച ദി​ന​മാ​ണ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​ജ്യം അ​നു​സ്മ​രി​ച്ച​ത്.

രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക്കാ​ർ എ​ർ​ഫു​ർ​ട്ട് ന​ഗ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി. എ​ന്നാ​ൽ ഈ ​വ​ർ​ഷം, യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​ന്‍റെ​യും ജീ​വി​ത​ച്ചെ​ല​വി​ന്‍റെ പ്ര​തി​സ​ന്ധി​യു​ടെ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ മു​ൻ ആ​ഘോ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വ​രം കൂ​ടു​ത​ൽ നി​ശ​ബ്ദ​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ തു​റിം​ഗി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ എ​ർ​ഫു​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് എ​ത്തി, മു​ൻ പ​ശ്ചി​മ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ വി​ല്ലി ബ്രാ​ൻ​ഡി​ന്‍റെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ബു​ണ്ടെ​സ്റ​റാ​ഗ് പ്ര​സി​ഡ​ന്‍റ് ബാ​ർ​ബെ​ൽ ബാ​സും ഈ ​ദു​ഷ്ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ൽ രാ​ജ്യ​ത്തെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ര​ങ്ങേ​റി.