പ്ര​വാ​സി​ക​ളു​ടെ ക​ലാ വാ​സ​ന​ക​ൾ​ക്ക് വി​ജ​യ​ദ​ശ​മി​യി​ൽ ഹ​രി​ശ്രീ കു​റി​ക്കാ​ൻ കൊ​ച്ചി​ൻ ക​ലാ​ഭ​വ​നും
Saturday, October 1, 2022 11:25 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളാ​യ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​വാ​നാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി ചേ​ർ​ന്ന് വി​ജ​യ ദ​ശ​മി​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ കു​റി​ക്കും.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി നി​ര​ന്ത​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഡ​ൽ​ഹി - എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ജീ​വി​ത​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന ഇ​ത്ത​ര​മൊ​രു ആ​ശ​യം രൂ​പ​പെ​ട്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ​യും അ​റി​യി​ച്ചു.

മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ലാ​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ർ​കെ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​വും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക.

കീ​ബോ​ർ​ഡ്, ഗി​റ്റാ​ർ, വ​യ​ലി​ൻ, ഓ​ട​ക്കു​ഴ​ൽ, മൃ​ദം​ഗം, ത​ബ​ല, ഡ്രം​സ്, വോ​ക്ക​ൽ, ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ആ​ർ​ട്ട് & ക്രാ​ഫ്റ്റ്, അ​ഭി​ന​യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ളാ​വും വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ക.

ക്ലാ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 28ന് ​ആ​രം​ഭി​ച്ചു. ഡി​എം​എ​യു​ടെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളു​മാ​യോ 8287524795, 9810791770 എ​ന്നീ ന​ന്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.