യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും
Wednesday, September 28, 2022 9:53 AM IST
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്റി സോക്കേഴ്‌സ് വാര്‍സോയുടെ നേതൃത്വത്തില്‍ 2022 ഒക്ടോബര്‍ ഒന്നിന് വാര്‍സോ ഫെസിലിറ്റിയില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. ടൂര്‍ണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നതിനുള്ള അവസരമാണ് പോളിഷ് മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

മത്സരത്തില്‍ യൂറോപ്പിലെ 8 പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും.കായികതാരങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുകയും, പുതിയ കളിക്കാരെ മുന്‍നിരയില്‍ എത്തിക്കുന്നതിനും വേണ്ടി ടീമുകള്‍ വലിയ പരിശ്രമമാണ് നടത്തുന്നത്. കെഇഎഫ്എഫിന്‍റെ നേതൃത്വത്തില്‍ വാര്‍സോയിലെ വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്ലബ്ബില്‍ ഇപ്പോള്‍ മികച്ച കളിക്കാരുടെ ഒരു നിര തന്നെയുണ്ട്.

ജര്‍മ്മനിയില്‍ നടന്ന മത്സരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിച്ച, നിരവധി ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത യൂണിറ്റി സോക്കേഴ്‌സ് 2022 ജൂലൈയില്‍ നടന്ന ടൂര്‍ണമെന്റില്‍ റണ്ണേഴ്സ്അപ്പ് ആയിരുന്നു. ആര്‍ക്കോണ്‍, മലയാളി സ്പിരിറ്റ്, കറി കിംഗ് റസ്റ്റോറന്റ്, യുണൈറ്റഡ് ഫിലിംസ് യൂറോപ്യ, സ്റ്റാര്‍പ്ലാനിറ്ററി, പോളണ്ടിലെ കേരള അസോസിയേഷന്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്നത്.