ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ; ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന റോ​ഡു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ
Saturday, September 24, 2022 10:51 PM IST
സെ​ബി മാ​ത്യു
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യി​ൽ വ​ല​ഞ്ഞ് ഡ​ൽ​ഹി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ഡ​ൽ​ഹി​യും പ​രി​സ​ര ന​ഗ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. മി​ക്ക പാ​ത​ക​ളി​ലും വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​യ​ത്. റോ​ഡു​ക​ളി​ൽ മ​രം വീ​ണ​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ​ത്. കു​റ​ച്ചു ദി​വ​സം കൂ​ടി ഡ​ൽ​ഹി​യി​ൽ മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ ഡ​ൽ​ഹി​യോ​ട് ചേ​ർ​ന്നു​ള്ള ഹ​രി​യാ​ന​യി​ൽ ഗു​രു​ഗ്രാ​മി​ൽ സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. നോ​യ്ഡ​യി​ൽ സ്കു​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി.