എ​സ്എം​വൈ​എം ഓ​ൾ അ​യ​ർ​ല​ൻ​ഡ് ഫു​ട്ബോ​ൾ കി​രീ​ടം കോ​ർ​ക്ക് ടീം ​ നി​ല​നി​ർ​ത്തി
Friday, September 23, 2022 6:50 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ര​ണ്ടാ​മ​ത് ഓ​ൾ അ​യ​ർ​ല​ൻ​ഡ് എ​സ്എം​വൈ​എം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ കോ​ർ​ക്ക് ടീം ​കി​രീ​ടം നി​ല​നി​ർ​ത്തി. ഒ​ന്നി​നെ​തി​രെ നാ​ലു​ഗോ​ളു​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണ​റ​പ്പാ​യ ഡ​ബ്ലി​ൻ എ. ​ടീ​മി​നെ​യാ​ണ് പ​രാ​ച​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​ർ​ക്കി​ലെ മാ​ലോ ജി.​എ.​എ. സ്പോ​ർ​ട്ട്സ് കോം​പ്ലെ​ക്സി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ലി​മ​റി​ക്ക് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​റോ​ബി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​ക്ക് സീ​റോ മ​ല​ബാ​ർ റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ മ​ത്സ​രം കി​ക്കോ​ഫ് ചെ​യ്തു. മ​ത്സ​ര​ത്തി​നു മു​ൻ​പാ​യി ടീ​മം​ഗ​ങ്ങ​ൾ​ക്ക് എ​സ്എം​വൈ​എം അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് സെ​റീ​ന ജോ​യ്സ് സ​ത്യ​പ്ര​തി​ഞ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലേ​യും യു​വ​ജ​ന​ങ്ങ​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.

മി​ക​ച്ച അ​ച്ച​ട​ക്ക​മു​ള്ള ടീ​മാ​യി കോ​ർ​ക്ക് ബി​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ബെ​ൽ​ഫാ​സ്റ്റ് ടീ​മി​ന് ല​ഭി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് ഗോ​ൾ സ്കോ​റ​റാ​യി നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 11 ഗോ​ളു​ക​ൾ നേ​ടി​യ ബെ​ൽ​ഫാ​സ്റ്റി​ൽ നി​ന്നു​ള്ള ഡോ​ണാ​ൾ​ഡ് ജോ​സ​ഫാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള സ​മ്മാ​ന​ത്തി​നു ഡ​ബ്ലി​ൻ എ​യു​ടെ റി​ച്ചി കു​ഴി​പ്പി​ള്ളി​ൽ അ​ർ​ഹ​നാ​യി.

കോ​ർ​ക്കി​ൽ നി​ന്നു​ള്ള സെ​ബി​ൻ സാ​ബു​വി​ന് ടൂ​ർ​ണ​മെ​ന്‍റി​ലെ പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് അ​വാ​ർ​ഡ് ല​ഭി​ച്ചു. ബെ​സ്റ്റ് എ​മേ​ർ​ജി​ങ്ങ് ടീ​മി​നു​ള്ള സ​മ്മ​നം ഡ​ബ്ലി​ൻ ബി ​ടീം ക​ര​സ്ഥ​മാ​ക്കി.