സി​ഡ്മ​ൽ ഓ​ണ​വും നാ​ൽ​പ്പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​വും സെ​പ്റ്റം​ബ​ർ 10ന്
Thursday, September 8, 2022 4:20 AM IST
ജെ​യിം​സ് ചാ​ക്കോ
സി​ഡ്നി: ഓ​സ്ടേ​ലി​യ​യി​ൽ ആ​ദ്യം രൂ​പം കൊ​ണ്ട മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷ​പ​രി​പാ​ടി​ക​ളും നാ​ൽ​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച ബ്ലാ​ക്ക് ടൌ​ണ്‍ ക്രോ​യേ​ഷ്യ​ൻ ച​ർ​ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ടു കൂ​ടി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. തു​ട​ർ​ന്ന് വൈ​കി​ട്ട് 3 മു​ത​ൽ നാ​ട​ൻ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. പു​രു​ഷന്മാർക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ, ക​സേ​ര​ക​ളി മ​ത്സ​രം, സു​ന്ദ​രി​ക്ക് പൊ​ട്ടു തൊ​ട​ൽ മു​ത​ലാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ണീ​യ​മാ​യ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും .തു​ട​ർ​ന്ന് വി​ശി​ഷ്ട അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും വാ​ർ​ഷി​ക സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും.

സി​ഡ്നി​യി​ലെ ക​ലാ പ്ര​തി​ഭ​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത ആ​യി​രി​ക്കും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് വി​രാ​മ​മാ​കും. ഭാ​ര​വാ​ഹി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന വി​പു​ല​മാ​യ ക​മ്മ​റ്റി പ​രി​പാ​ടി​ക​ൾ ഭം​ഗി​യാ​ക്കു​വാ​ൻ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്നു.