ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി സ​മൂ​ഹം ഓ​ണാ​ഘോ​ഷം വർണശബളമായി
Wednesday, September 7, 2022 10:37 PM IST
സി​ഡ്നി: മ​ഹാ​ബ​ലി​ത്ത​ന്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്താ​ലും ആ​ർ​പ്പു​വി​ളി​ക​ളാ​ലും, ചെ​ണ്ട​മേ​ള താ​ള​ങ്ങ​ളാ​ലും, പു​ലി​ക​ളി​മേ​ള​ങ്ങ​ളാ​ലും താ​ല​പൊ​ലി മേ​ള​ങ്ങ​ളാ​ലു ആ​ര​വ​ങ്ങ​ളാ​ലും നി​റ​ഞ്ഞു നി​ന്നി​രു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ റ​വ. ഫാ: ​ആ​ന്േ‍​റാ ചി​രി​യ​ൻ​ക​ണ്ട​ത്ത് ദീ​പം​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ആ​ഘോ​ഷ​ത്തി​ൽ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സാ​ജു സി​പി, ട്ര​ഷ​റ​ർ ജിം​ജി​ത്ത് ജോ​സ​ഫ്, വി​ശി​ഷ്ട അ​തി​ഥി റോ​വാ​ൻ ഹോ​ൾ​സ്ന്പെ​ർ​ഗ​ർ (ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ർ), ചൈ​ത​ന്യ ഉ​ണ്ണി (ഡോ​ക്ട​ർ & ആ​ർ​ട്ടി​സ്റ്റ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​തി​ഗം​ഭീ​ര​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ഗൃ​ഹാ​തു​ര​ത്വം തോ​ന്നി​പ്പി​ക്കു​ന്ന അ​നേ​കം പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

സം​ഘ​ഗാ​ന​ങ്ങ​ളും സം​ഘ​നൃ​ത്ത​ങ്ങ​ളും തി​രു​വാ​തി​ര​യും എ​ല്ലാം അ​ര​ങ്ങു ത​ക​ർ​ത്ത​വേ​ദി​യി​ൽ സ​ണ്‍​ഷൈ​ൻ കോ​സ്റ്റി​ലെ ചെ​ണ്ട​മേ​ള​ക്കാ​ർ ശി​ങ്കാ​രി​മേ​ള വി​സ്മ​യം തീ​ർ​ത്തു. രു​ചി​ക്കൂ​ട്ടു​ക​ളി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന, ക്യൂ​ൻ​സി​ലാ​ൻ​ഡി​ന്‍റെ മ​നം ക​വ​ർ​ന്ന മൂ​സാ​പ്പി​ള്ളി ക്യാ​റ്റ​റിം​ഗി​ന്‍റെ സ​മൃ​ദ്ധ​വും സ്വാ​ദി​ഷ്ട​വു​മാ​യ ഓ​ണ​സ​ദ്യ, കോ​വി​ഡാ​ന​ന്ത​രം ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞു ന​ട​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും, സ​മൃ​ദ്ധി​യു​ടെ​യും മ​റ്റൊ​രു ത​ല​ത്തി​ലേ​ക്കെ​ത്തി​ച്ചു.

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സാ​ജു സി​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം ​കാ​ന്ത് ഉ​മാ​കാ​ന്ത്, സെ​ക്ര​ട്ട​റി ട്രീ​സ​ണ്‍ ജോ​സ​ഫ്, ട്ര​ഷ​റ​ർ ജിം​ജി​ത്ത് ജോ​സ​ഫ്, എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ർ​ഷ​ൽ ജോ​സ​ഫ്, ബി​നോ​യി തോ​മ​സ്, റെ​ജു എ​ബ്ര​ഹാം, സോ​ജ​ൻ പോ​ൾ, രെ​ഞ്ചി​ത്ത് പോ​ൾ, സാം ​ജോ​ർ​ജ്, സി​ജി തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.