യൂത്ത് വിഷൻ പ്രകാശനം ചെയ്തു
Saturday, August 27, 2022 10:09 PM IST
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പുറത്തിറക്കുന്ന തൃമാസിക "യൂത്ത് വിഷൻ ' പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ, ഡൽഹി മെത്രാപോലിത്ത, ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപൊളിതക്ക് നൽകി പ്രകാശനം ചെയ്തു.

ഫാ ജെയ്സൺ ജോസഫ്, യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി അഡ്വ. ആഷിഷ് ജേക്കബ് മാത്യു, ട്രസ്റ്റീ അഡ്വ ബെൻ ഡാനിയേൽ മാത്ു എന്നിവർ പങ്കെടുത്തു.