രാ​മ സിം​ഹ​നെ ആ​ദ​രി​ച്ചു
Sunday, August 14, 2022 5:53 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: 1921 പു​ഴ മു​ത​ൽ പു​ഴ വ​രെ എ​ന്ന സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സി​ന്‍റെ മു​ന്നി​ൽ ഉ​ത്ത​ര​ഗു​രു​വാ​യു​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കാ​ർ​ത്ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു.

ചി​ത്ര​ത്തി​ൻ​റെ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ സം​വി​ധാ​യ​ക​ൻ രാ​മ​സിം​ഹ​നെ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ക്ഷേ​ത്രം പ്ര​സി​ഡ​ൻ​റ് ബാ​ബു പ​ണി​ക്ക​ർ, എം​കെ​ജി പി​ള്ള, എം.​ഡി. ജ​യ​പ്ര​കാ​ശ്, ടി.​ജി. വി​ജ​യ​കു​മാ​ർ, ബി. ​ഉ​ദ​യ​കു​മാ​ർ, സു​രേ​ഷ് നാ​യ​ർ, അ​നി​ൽ ബി​പി​ഡി കേ​ര​ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഗു​രു​വാ​യൂ​ര​പ്പ​ൻ ബാ​ല​ഗോ​കു​ല​ത്തി​നു വേ​ണ്ടി സ​ന്തോ​ഷ് കു​മാ​ർ ശ​ശി​യും ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ് വ​ണ്‍ വേ​ണ്ടി ശ്രീ​ധ​ര​പ്പ​ണി​ക്ക​രും ക​ലാ​കേ​ര​ള​ത്തി​നു വേ​ണ്ടി ബാ​ബു ന​ന്പ്യാ​ർ ശ​ശി പ്ര​ദീ​പും പൊ​ന്നാ​ട അ​ണി​യി​ച്ചു.