അ​ഡ്ലേ​ഴ്സ് യൂ​റോ​പ്പി​ലെ മ​ല​യാ​ളി ഫു​ട്ബോ​ൾ രാ​ജാ​ക്കന്മാ​ർ
Saturday, July 23, 2022 7:38 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: കേ​ര​ള യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (KEFF) എ​ന്ന സം​ഘ​ട​ന​ക്ക് കീ​ഴി​ൽ കൊ​ന്പ​ൻ​സ് എ​ഫ്സി ജ​ർ​മ​നി ന​ട​ത്തി​യ ഏ​ക​ദി​ന ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള അ​ഡ്ലേ​ഴ്സ് ലൊം​ബാ​ർ​ഡ് എ​ഫ്സി ജേ​താ​ക്ക​ളാ​യി.

ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ന​ട​ന്ന മ​ൽ​സ​ര​ങ്ങ​ളി​ൽ ജ​ർ​മ​നി​യെ കൂ​ടാ​തെ പോ​ള​ണ്ട്, ലാ​ത്വി​യ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ചെ​ക് റി​പ്പ​ബ്ലി​ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ൾ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നാ​റു ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ചു.

വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ജ​ർ​മ​നി​യു​ടെ കൊ​ന്പ​ൻ​സ് എ​ഫ്സി​യെ തോ​ൽ​പി​ച്ചാ​ണ് ഇ​റ്റാ​ലി​യ​ൻ ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ജേ​താ​ക്ക​ളു​ടെ മ​ധ്യ​നി​ര​താ​രം പാ​നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മി​ക​ച്ച ക​ളി​ക്കാ​ര​നും കൊ​ന്പ​ൻ​സി​ന്‍റെ ജെ​യ്സ് മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ പ​ട്ട​വും സ്വ​ന്ത​മാ​ക്കി. കെ​ഫി​ന്‍റെ (KEFF) ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ന്ന നാ​ലു ടൂ​ർ​ണ​മെ​ന്‍റി​ലും ജേ​താ​ക്ക​ളാ​യ​ത് അ​ഡ്ലേ​ഴ്സ് ലൊം​ബാ​ർ​ഡ് എ​ഫ്സി ത​ന്നെ​യാ​ണ്.