യുകെ മുട്ടുചിറ സംഗമം പോർട്സ്മൌത്തിലെ ഫോർട്ട്‌ പർ ബ്രുക്കിൽ 22, 23, 24 തീയതികളിൽ
Friday, July 22, 2022 9:49 AM IST
സാബു ചുണ്ടക്കാട്ടിൽ
പോർട്സ്മൗത്ത് (ലണ്ടൻ): വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദ സ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22,23,24 (വെള്ളി, ശനി, ഞായർ ) തീയതികളിൽ പോർട്സ്മൗത്തിൽ നടക്കും.

മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങളാണ് യുകെയുടെ വിവിധ ഭാഗങ്ങളിലായി കുടിയേറിയിരിക്കുന്നത്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാൽ മുൻകൂട്ടി അറിയിക്കുന്ന എല്ലാവർക്കും കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവർത്തികളിലൂടെ പ്രശസ്തനായ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , മോൻസ് ജോസഫ് എംഎൽഎ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് സൈനമ്മ ഷാജു , യുക്മ നാഷണൽ പ്രസിഡന്‍റ് ഡോ .ബിജു പെരിങ്ങത്തറ, ഫാ ബിറ്റാച്ചു പുത്തൻപുരയ്ക്കൽ, ഫാ . ബിനോജ് പുത്തൻപുരയ്ക്കൽ തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും

ജൂലൈ 22 നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടിനു സംഗമം രക്ഷാധികാരിയും സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ ഫാ. വർഗീസ് നടയ്ക്കലിന്‍റെ വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിനു തുടക്കം കുറിക്കും. തുടർന്നു വിവിധ തരം കലാകായിക മത്സരങ്ങളും സംഗമം വർണ ശബളമാക്കും . കൂടാതെ നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും

പ്രധാന സംഗമ ദിനമായ ജൂലൈ 23 നു (ശനി) ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ കൂട്ടായ്മ അവസരമൊരുക്കും.

ജോണി കണിവേലിൽ കൺവീനറായി, രാജു കുര്യൻ ഇളമ്പാശ്ശേരിൽ , ബൈജു കുര്യൻ ഇളമ്പാശ്ശേരിൽ , ബിനു ജേക്കബ് കൊട്ടാരത്തിൽ, ബിന്ദു ബൈജു കൊട്ടാരത്തിൽ തുടങ്ങിയവർ സംഗമത്തിനു നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889800292, ബിനു കൊട്ടാരത്തിൽ 07830527516. രാജു ഇളമ്പാശ്ശേരിൽ 07886662537, ബൈജു ഇളമ്പാശ്ശേരിൽ 07815313185, ബിന്ദു കൊട്ടാരത്തിൽ 07897821258.

സംഗമം അഡ്രസ് : The Peter Ashley Activity Centre, Fort Purbrook, Portsdown Hill Road
Cosham, Portsmouth PO6 1BJ.