സൂര്യകിരണിന് ആദരം
Friday, July 22, 2022 2:07 AM IST
പി.എൻ. ഷാജി
ന്യൂഡൽഹി: മലയാളം ടെലിവിഷൻ ചാനലുകളിലൂടെ പ്രശസ്തനായ മാസ്റ്റർ സൂര്യകിരണിനെ എറണാകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.

വിവിധ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ഈ കൊച്ചു താരം തൃപ്പൂണിത്തുറ സ്വദേശിയാണ്. ഡൽഹിയിലെ എറണാകുളം കൂട്ടായ്മ പ്രസിഡന്‍റ് ടി.കെ. അനിൽ പൊന്നാടയണിയിച്ച് ഉപഹാരവും മൊമെന്‍റോയും സമ്മാനിച്ചു.

കൂട്ടായ്മയിലെ അംഗങ്ങളായ സന്ധ്യ അനിൽ, രതീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.