ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ​സ് ന​വം​ബ​ർ മൂ​ന്നി​ന് സ​ർ​വീ​സ് തു​ട​ങ്ങും
Wednesday, July 20, 2022 12:58 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​വം​ബ​റി​ൽ ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ഫ്ളൈ​റ്റു​ക​ൾ ആ​രം​ഭി​ക്കും. ജ​ർ​മ​നി​യി​ൽ നി​ന്നും ഇ​ത് നാ​ലാ​മ​ത്തെ ഡ​സ്റ്റി​നേ​ഷ​നാ​ണ് ഡൂ​സ​ൽ​ഡോ​ർ​ഫ്. നി​ല​വി​ൽ ബെ​ർ​ലി​ൻ, ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് പ​റ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​ത്. 254 സീ​റ്റു​ക​ളു​ള്ള ബി7878​എ​സ് ടൈ​പ്പ് വി​മാ​ന​മാ​യി​രി​യ്ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

ആ​ഴ്ച​യി​ലെ സേ​വ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി, പു​തി​യ ഷെ​ഡ്യൂ​ൾ ഇ​പ്ര​കാ​ര​മാ​യി​രി​യ്ക്കും. ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്, ദോ​ഹ​യി​ൽ നി​ന്നും ആ​ഴ്ച​യി​ലെ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ ആ​യി​രി​ക്കും സ​ർ​വീ​സ്.

ദോ​ഹ മു​ത​ൽ ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, ക്യു​ആ​ർ85: ചൊ​വ്വ, ബു​ധ​ൻ, 8.00-12:45; തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ, 12:20-17:05

ഡ്യൂ​സ​ൽ​ഡോ​ർ​ഫ് മു​ത​ൽ ദോ​ഹ വ​രെ: ക്യു​ആ​ർ86, ചൊ​വ്വ, ബു​ധ​ൻ, 15:25-23:20; തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ, 18:35~02:30+1 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ങ്ങ​ൾ.

ഷെ​ഡ്യൂ​ളും വി​മാ​ന​വും പി​ന്നീ​ട് മാ​റും. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ബോ​യിം​ഗ് 787-9 ഡ്രീം​ലൈ​ന​ർ ആ​യി​രി​യ്ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.