ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​ക്ക് പു​തു സാ​ര​ഥി​ക​ൾ
Wednesday, July 20, 2022 12:10 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി : ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3-​ലെ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ ജൂ​ലൈ 17ന് ​ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി​എ​ൻ ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഡി ​ജ​യ​കു​മാ​ർ 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടി​ജി മോ​ഹ​ൻ കു​മാ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് കെ.​പി. ശി​വ​ദാ​സ് നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി പി​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ര​സ്വ​തി നാ​യ​ർ, ട്ര​ഷ​റാ​ർ ടി​ജി മോ​ഹ​ൻ​കു​മാ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ പ​ല്ല​ശ​ന ഉ​ണ്ണി മാ​രാ​ർ, ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ എ​സ് മു​ര​ളി, എ​ക്സ് ഒ​ഫീ​ഷ്യോ ഡി ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പു​തി​യ സാ​ര​ഥി​ക​ൾ.

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ഇ​കെ ശ​ശി​ധ​ര​ൻ, സി​എം പി​ള്ള, ന​ന്ദ കു​മാ​ർ, കെ​പി ശി​വ​ദാ​സ്, എ​സ് സു​ബാ​ഷ്, ശ്യാം ​ജി നാ​യ​ർ, വാ​സു​ദേ​വ​ൻ നാ​യ​ർ, സു​നി​ത റാ​വു, അ​ന്പി​ളി പ്ര​സാ​ദ്, പ്ര​സ​ന്ന ശ​ങ്ക​ർ, ആ​ന​ന്ദ​വ​ല്ലി, എം​ജി പ്ര​സാ​ദ് നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.