നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ കാ​ർ​മെ​ലൈ​റ്റ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, July 18, 2022 11:29 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ർ​മ​ലീ​ത്ത മ​ഞ്ഞു​മ്മ​ൽ പ്രോ​വി​ൻ​സ് വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ഖ്ദേ​വ് വി​ഹാ​റി​ലു​ള്ള കാ​ർ​മ്മ​ൽ നി​വാ​സ് ക​ർ​മ്മ​ലീ​ത്ത ആ​ശ്ര​മ​ത്തി​ൽ​വ​ച്ച് നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ കാ​ർ​മെ​ലൈ​റ്റ് മീ​റ്റ് ന​ട​ത്ത​പ്പെ​ട്ടു. മു​ഖ്യാ​തി​ഥി​യാ​യി വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള മാ​ർ​പാ​പ്പ​യു​ടെ പ്ര​തി​നി​ധി ആ​ർ​ച്ച് ബി​ഷ​പ്പ് ലി​യോ പോ​ൾ​ഡോ ജി​റേ​ലി വി​ള​ക്ക് തെ​ളി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​ർ​ത്ത് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന പ​ത്തോ​ളം ക​ർ​മ്മ​ലീ​ത്ത കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും അ​വ​രു​ടെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലെ അ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ത്തു. ഈ ​സ​മ്മേ​ള​ന​ത്തി​ൽ സി​സി​ബി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ ക​ർ​മ​ലീ​ത്ത ആ​ത്മീ​യ​ത​യും സി​ന​ഡാ​ലി​റ്റി​യും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.