ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം
Saturday, July 16, 2022 11:45 PM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ജൂ​ലൈ 17 ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​മ​യ​ണ മാ​സം ആ​ച​രി​ക്കു​ന്നു. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​വും രാ​മാ​യ​ണ പാ​രാ​യ​ണ​വും ഉ​ണ്ടാ​വും.

രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ന​ട തു​റ​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പൂ​ജ​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ രാ​മാ​യ​ണം പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

പൂ​ജ​ക​ൾ ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9811219540, 8800552070 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പെ​ടാ​വു​ന്ന​താ​ണ്.

ഗു​രു​ഗ്രാം സെ​ക്ട​ർ 21 ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ചാ​ര​ണ മ​ഹോ​ത്സ​വം

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ചാ​ര​ണ മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് ജൂ​ലൈ 17 ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 16 വ​രെ ദി​വ​സ​വും രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, മ​ല​ർ നി​വേ​ദ്യം, 6ന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് പ​തി​വ് പൂ​ജ​ക​ളും ഉ​ണ്ടാ​വും.

17ന് ​വൈ​കി​ട്ട് 5.30ന് ​ന​ട തു​റ​ക്കും. 6.30-ന് ​ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച തു​ട​ർ​ന്ന് അ​യ്യ​പ്പ സേ​വാ സ​മി​തി ഗു​രു​ഗ്രാം അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന. 8ന് ​അ​ത്താ​ഴ​പൂ​ജ. 8.30ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണം.

രാ​മാ​യ​ണ മാ​സാ​ച​ര​ണ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ക്കി​ട​കം 1 മു​ത​ൽ 31 വ​രെ ദി​വ​സ​വും ഗ​ണ​പ​തി ഹോ​മ​വും ഭ​ഗ​വ​തി​സേ​വ​യും ഉ​ണ്ടാ​യി​രി​ക്കും.

പൂ​ജ​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​വാ​നാ​യി ദേ​വ​സ്വം ഓ​ഫീ​സു​മാ​യി 01244004479, 9311874983 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.