എ​ൽ​എം​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ത്ത​നം​തി​ട്ട​യു​ടെ പ​ത്നി ഏ​ലി​യാ​മ്മ സ​ണ്ണി അ​ന്ത​രി​ച്ചു
Thursday, June 30, 2022 11:13 PM IST
സ്കോ​ട്ല​ൻ​ഡ് : മു​ൻ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് ആ​ഫ്രി​ക്ക, സൗ​ദി റീ​ജ​ണ്ഡ ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി, ല​ണ്ട​ൻ മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്, സ്കോ​ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, യു​ക്മ സ്കോ​ട്ല​ൻ​ഡ് റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​റും ജീ​വ​കാ​രു​ണ്യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ മി​ഴി​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള സ​ണ്ണി പ​ത്ത​നം​തി​ട്ട​യു​ടെ ധ​ർ​മ്മ പ​ത്നി ഗ്ലാ​സ്ഗോ​യി​ലെ ഭ​വ​ന​ത്തി​ൽ ഇ​ന്ന​ലെ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ട്ടി​ൽ ന​ട​ക്കും.

പ​ത്ത​നം​തി​ട്ട​യി​ലെ തോ​ന്ന്യ​മ​ല സ്വ​ദേ​ശി​യാ​യ ഏ​ലി​യാ​മ്മ നി​ല​ത്തു വീ​ട്ടി​ൽ അം​ഗ​മാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ രം​ഗ​ത്ത് നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് സ്കോ​ട്ല​ൻ​ഡി​ലേ​ക്ക് ന​ഴ്സാ​യി വ​ന്ന​ത്. ദ​മാ​മി​ലെ സെ​ൻ​ട്ര​ൽ ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്തു ത​ന്നെ ഭ​ർ​ത്താ​വി​നൊ​പ്പം ജീ​വ കാ​രു​ണ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രി​ന്നു.

മ​ക്ക​ൾ: ടെ​റി സ​ണ്ണി (എ​ഞ്ചി​നീ​യ​ർ), ഡോ. ​ടെ​ന്നി സ​ണ്ണി (ഓ​സ്ട്രേ​ലി​യ), ടെ​ജി സ​ണ്ണി (സ​യ​ൻ​റ്സ്റ്റ്, ഓ​ക്സ്ഫോ​ർ​ഡ്).

ഏ​ലി​യാ​മ്മ സ​ണ്ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി ചെ​യ​ർ​മാ​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി, കെ.​പി.​ആ​മ​സോ​ണ്‍ പ​ബ്ലി​ക്കേ​ഷ​ൻ ചീ​ഫ് എ​ഡി​റ്റ​ർ കാ​രൂ​ർ സോ​മ​ൻ, എ​ഴു​ത്തു​കാ​രാ​യ അ​ഡ്വ.​റോ​യി പ​ഞ്ഞി​ക്കാ​ര​ൻ (ലി​മ ലൈ​ബ്ര​റി ലീ​ഗ​ൽ അ​ഡ്വൈ​സ​ർ), ഡോ. ​സു​നി​ത ഗ​ണേ​ഷ് (സ​ബ് എ​ഡി​റ്റ​ർ), മി​നി സു​രേ​ഷ്, ഡോ.​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ, ലീ​ല തോ​മ​സ് (ബോ​ട്സ്വാ​ന- ആ​ഫ്രി​ക്ക), ബേ​ബി ജോ​ണ്‍ താ​മ​ര​വേ​ലി (മ​സ്ക്ക​റ്റ്), ബേ​ബി കാ​ക്ക​ശേ​രി (സ്വി​സ്‌​സ​ർ​ലാ​ൻ​ഡ്), ജോ​സ് പു​തു​ശേ​രി, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ജ​ർ​മ്മ​നി), ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​ക്ക​ൽ (ഓ​സ്ട്രി​യ) മാ​ത്യു നെ​ല്ലി​ക്കു​ന്ന്, ജോ​ണ്‍ മാ​ത്യു, ഡോ​ണ മ​യൂ​ര (അ​മേ​രി​ക്ക), സ്വാ​പ​ന ജേ​ക്ക​ബ് (കു​വൈ​റ്റ്), ഷി​ബു എ​ബ്ര​ഹാം സം​ഗീ​ത സം​വി​ധാ​യ​ക​ൻ - ഓ​സ്ട്രേ​ലി​യ), യേ​ശു​സീ​ല​ൻ (അ​ബു​ദാ​ബി), റെ​ജി ന​ന്തി​കാ​ട്ട് (ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ), എ​ൽ.​എം.​സി.​സെ​ക്ര​ട്ട​റി ശ​ശി ചെ​റാ​യി, ജ​ഗ​ദീ​ഷ് ക​രി​മു​ള​ക്ക​ൽ (എ​ൽ​എം​സി. കോ​ർ​ഡി​നേ​റ്റ​ർ) തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.