ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു
Tuesday, June 28, 2022 10:15 PM IST
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ർ വെ​സ്റ്റ് ശ്രീ​ല​ക്ഷ്മി​യി​ൽ സ​ത്യ​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​ൻ അ​രു​ണ്‍ (25) ആ​ണ് മ​രി​ച്ച​ത്.

ഗോ​ട്ടിം​ഗ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ അ​രു​ണി​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു.‌‌ അ​ന്വേ​ഷ​ണ​ത്തി​നി​ടെ റോ​സ്ഡോ​ർ​ഫ​ർ ബാ​ഗ​ർ​സീ​യി​ലെ ക്വാ​റി ത​ടാ​ക​ത്തി​ന്‍റെ ക​ര​യി​ൽ​നി​ന്ന് അ​രു​ണി​ന്‍റെ സൈ​ക്കി​ളും വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി. തു​ട​ർ​ന്നു വി​ദ​ഗ്ധ​സം​ഘം ത​ടാ​ക​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ 16 മീ​റ്റ​ർ താ​ഴ്ച​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ത​ടാ​ക​ത്തി​ന് 700 മീ​റ്റ​റി​ല​ധി​കം നീ​ള​വും 250 മീ​റ്റ​ർ വീ​തി​യും 40 മീ​റ്റ​ർ വ​രെ ആ​ഴ​വു​മു​ണ്ട്. അ​രു​ണി​ന് നീ​ന്ത​ൽ വ​ശ​മി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം. ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് അ​രു​ണ്‍ ജ​ർ​മ​നി​യി​ൽ എ​ത്തി​യി​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ഗോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി സ​മൂ​ഹം ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​രു​ണി​ന്‍റെ പി​താ​വ് സ​ത്യ​ൻ കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​തു​ൽ ഏ​ക സ​ഹോ​ദ​ര​നാ​ണ്.