സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി
Saturday, June 25, 2022 9:36 PM IST
റെജി നെല്ലിക്കുന്നത്ത്
ഡൽഹി: ലോകോത്തര കായിക താരം ദീപ മല്ലിക്കിൽ നിന്നും സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഡൽഹി ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്‍റ് ഡേവിഡ് ബാബു ഏറ്റുവാങ്ങി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ ജി , മെമ്പർ ഓഫ് പാർലമെൻറ് .മനോജ് തിവാരി, ശ്യാം ജാജു ജി , വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ,ഐഎഎസ് ഉദ്യോഗസ്ഥർ, ജമ്മു കാശ്മീർ എജി രാജേന്ദ്രകുമാർ എന്നിവരും പങ്കെടുത്തു.

ലഹരി മുക്ത ഭാരതത്തിനായി ഉള്ള കശിയന ഫൗണ്ടേഷൻ അതിൻറെ ആറു വർഷങ്ങൾ പൂർത്തീകരിച്ച് വേളയിലാണ് ഡൽഹിയിൽ ഈ അവാർഡ് ഏർപ്പെടുത്തിയത്.