മാർഗം2022 - ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യൂത്ത് ക്യാംപിന് ജൂൺ 24-നു തുടക്കമാകും
Friday, June 24, 2022 4:10 PM IST
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ രൂപതയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവതീ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന യൂത്ത് ക്യാമ്പ് "മാർഗം 2022' ജൂൺ 24-നു തുടക്കമാകും.

ഇയർ 13 ക്ലാസിലും , മുകളിലും ഉള്ള യുവതി യുവാക്കൾആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 24--നു തുടങ്ങുന്ന ക്യാമ്പ് 26നാണു സമാപിക്കുന്നത് . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും . ക്യാമ്പിൽ വൈവിധ്യമാർന്ന ക്‌ളാസുകളും ,പരിശീലന പരിപാടികളും അരങ്ങേറും.

വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകൾ ആണ് ഇവക്ക് നേതൃത്വം നൽകുക , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത് . സ്റ്റഫോർഡ് ഷെയറിലെ യാൻ ഫീൽഡ് പാർക്കിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ അറിയിച്ചു .