സീ​റോ മ​ല​ബാ​ർ യൂ​റോ​പ്യ​ൻ യു​വ​ജ​ന സം​ഗ​മം ജൂ​ലൈ 6 മു​ത​ൽ ഡ​ബ്ലി​നി​ൽ
Wednesday, June 22, 2022 10:49 PM IST
ജെ​യ്സ​ണ്‍ ജോ​സ​ഫ്
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ​മെ​ന്‍റ് (എ​സ്എം​വൈ​എം) സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ യു​വ​ജ​ന സം​ഗ​മം "​ഗ്രാ​ന്‍റ് എ​വേ​ക്ക് 2022’ ജൂ​ലൈ 6 മു​ത​ൽ 10 വ​രെ അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ ന​ട​ക്കും. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് ഡ​ബ്ലി​നി​ൽ (യു​സി​ഡി) ന​ട​ക്കു​ന്ന യു​വ​ജ​ന സം​ഗ​മ​ത്തി​ൽ യൂ​റോ​പ്പി​ലെ 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി പ​തി​നെ​ട്ട് വ​യ​സി​നു മു​ക​ളി​ലു​ള്ള നൂ​റ്റ​ന്പ​തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, ഐ​റീ​ഷ് സ​ഭ​യി​ലെ വി​വി​ധ ബി​ഷ​പ്പു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സോ​ണ​ൽ കോ​ർ​ഡി​നേ​ഷ​ൻ കൗ​ണ്‍​സി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക്ക് സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലും, യൂ​റോ​പ്പ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് അ​പ്പ​സ്തോ​ലി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ലും, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യി​ൻ മാ​ത്യു മ​ണ്ണ​ത്തൂ​കാ​ര​നും നേ​തൃ​ത്വം ന​ൽ​കും.

പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ, ആ​ത്മീ​യ സം​ഗീ​ത വി​രു​ന്ന്, പ​ഠ​ന വി​നോ​ദ യാ​ത്ര​ക​ൾ എ​ന്നി​വ​യാ​ണ് ഗ്രാ​ന്‍റ് എ​വേ​ക്ക് 2022ന്‍റെ പ്ര​ത്യേ​ക​ത.

ആ​ത്മീ​യ​ത​യി​ലും, കൂ​ട്ടാ​യ്മ​യി​ലു​മു​ള്ള യു​വ​ത്വ​ത്തി​ന്‍റെ ഉ​ണ​ർ​വാ​ണ് ഈ ​സം​ഗ​മ​ത്തി​ന്‍റെ ല​ക്ഷ്യം. 2017 ൽ ​റോ​മി​ൽ ആ​ദ്യ ന്ധ​ഗ്രാ​ൻ​ഡ് എ​വേ​ക്ക്’ ന​ട​ന്നു. പി​ന്നീ​ട് 2018ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലും. 2019ൽ ​അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ക്കാ​നി​രു​ന്ന ഗ്രാ​ന്‍റ് എ​വേ​ക്ക് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ മാ​റ്റി​വ​യ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ഘ​ട്ട​ത്തി​ൽ വെ​ർ​ച്ച്വ​ൽ മീ​റ്റിം​ഗ് പ്ലാ​റ്റു​ഫോ​മു​ക​ളി​ലൂ​ടെ യൂ​റോ​പ്പി​ലെ 22 രാ​ജ്യ​ങ്ങ​ളി​ലും പൂ​ത്തു​ല​ഞ്ഞ എ​സ്എം​വൈ​എം യൂ​റോ​പ്പ് ഗ്രാ​ന്‍റ് എ​വേ​ക്ക് 2022ൽ ​അ​യ​ർ​ല​ൻ​ഡി​ൽ ഒ​ത്തു​ചേ​രു​ന്നു. യൂ​റോ​പ്പി​ലെ വ്യ​ത്യ​സ്ത സാ​മൂ​ഹി​ക ആ​ത്മീ​യ കാ​ഴ്ച​പ്പാ​ടു​ള്ള യു​വ​ജ​ന​ങ്ങ​ളെ വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ൾ​ക്കും ഭാ​ഷ​ക​ൾ​ക്കു​മി​ട​യി​ലും സു​റി​യാ​നി ക്രൈ​സ്ത​വ​രെ​ന്ന ആ​ത്മ​ബോ​ധം എ​സ്.​എം.​വൈ.​എം. എ​ന്ന പ്ര​സ്ഥാ​ന​ത്തെ ഹൃ​ദ​യ​ത്തോ​ടെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. യു​വ നേ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ശു​ശ്രൂ​ഷ​യി​ൽ വ്യ​ക്ത​ത​യും, ദൈ​വി​ക സം​ര​ക്ഷ​ണ​ത്തി​ലു​ള്ള ശ​ക്ത​മാ​യ ബോ​ധ്യ​വും ന​ൽ​കി​ക്കൊ​ണ്ട് ഗ്രാ​ൻ​ഡ് എ​വേ​ക്ക് എ​സ്.​എം.​വൈ.​എം ചൈ​ത​ന്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും. അ​തി​ലൂ​ടെ അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ദൗ​ത്യ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും, ഈ ​വെ​ളി​ച്ചം അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും സാ​ധി​ക്കും.

എ​വേ​ക്ക് അ​യ​ർ​ല​ൻ​ഡ് ഗ്രാ​ന്‍റ് എ​വേ​ക്കി​ന്‍റ് ആ​ദ്യ​ദി​നം ജൂ​ലൈ 6 നു ​അ​യ​ർ​ല​ൻ​ഡി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ഈ ​വേ​ദി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലേ​യും നാ​നൂ​റി​ൽ പ​രം സീ​റോ മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് ഡ​ബ്ലി​നി​ൽ യൂ​റോ​പ്യ​ൻ യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം ഒ​ത്തു​ചേ​രും.

എം​ടി​വി​യി​ലൂ​ടേ​യും വി​വി​ധ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലൂ​ടേ​യും പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ജോ ​മെ​ലെ​ൻ​ഡ്രെ​സും ടീ​മും എ​വേ​ക്ക് അ​യ​ർ​ല​ൻ​ഡി​ൽ പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ക​ത്തോ​ലി​ക്കാ ക​ലാ​കാ​രന്മാരി​ൽ ഒ​രാ​ളാ​യ ജോ ​മെ​ലെ​ൻ​ഡ്രെ​സ് ഒ​രു ച​ല​നാ​ത്മ​ക സം​ഗീ​ത അ​വ​താ​ര​ക​നും, പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ക​നും, വി​ദ​ഗ്ദ്ധ​നാ​യ റി​ട്രീ​റ്റ് ലീ​ഡ​റു​മാ​ണ്.

എ​വേ​ക്ക് അ​യ​ർ​ല​ൻ​ഡി​നും, ഗ്രാ​ന്‍റ് എ​വേ​ക്കി​നു​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ് സൈ​റ്റി​ലെ (www.syromalabar.ie) പാ​രീ​ഷ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (പി​എം​എ​സ്) വ​ഴി ആ​രം​ഭി​ച്ചു. എ​ല്ലാ യു​വ​ജ​ന​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും, സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.