വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സ് ഗ്രി​ൽ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 14, 2022 11:17 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ർ​ട്ട്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്രാ​ങ്ക്ഫു​ർ​ട്ട് ഷേ​ർ​വാ​ൾ​ഡി​ൽ ഗ്രി​ൽ ഫെ​സ്റ്റ് ന​ട​ത്തി. ജൂ​ണ്‍ 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നൊ​ടു കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി രാ​ത്രി എ​ട്ടോ​ടെ പ​ര്യ​വ​സാ​നി​ച്ചു.

കൗ​ണ്‍​സി​ലി​ന്‍റെ അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ സ​ലാ​ഡു​ക​ളും വി​വി​ധ മാം​സ ഇ​ന​ങ്ങ​ളും ഗ്രി​ൽ​ഫെ​സ്റ്റി​ന് വേ​റി​ട്ട രു​ചി പ​ക​ർ​ന്നു. അ​തി​മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ സൗ​ഹൃ​ദം ഉൗ​ട്ടി​ഉ​റ​പ്പി​ക്കാ​നും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും ഗ്രി​ൽ​ഫെ​സ്റ്റി​ലൂ​ടെ അ​വ​സ​ര​മൊ​രു​ക്കി.

കൗ​ണ്‍​സി​ലി​ന്‍റെ ഫ്രാ​ങ്ക്ഫു​ർ​ട്ട് യൂ​ണി​റ്റി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ മ​ണ്‍​മ​റ​ഞ്ഞ മാ​ത്യു കൂ​ട്ട​ക്ക​ര​യു​ടെ ജ്വ​ലി​ക്കു​ന്ന സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ഓ​ർ​മ്മ​ക​ൾ അം​ഗ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ചൂ​ര​പൊ​യ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, അ​രു​ണ്‍ നാ​യ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ഡോ. ​ബ​നേ​ഷ് ജോ​സ​ഫ് (പ്ര​സി​ഡ​ണ്ട്), ഡ​യാ​ന ക​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് ചെ​റി​യാ​ൻ (ജ​ന​റ​ൽ സെ​ക്ര​റ​ട്ട​റി), പീ​റ്റ​ർ തേ​ക്ക​നാ​ത്ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ണി ദേ​വ​സ്യ (ട്ര​ഷ​റ​ർ), ആ​ന്‍റ​ണി തേ​വ​ർ​പാ​ടം, ജോ​ണ്‍ മാ​ത്യു, മ​നോ​ജ് പ​രു​മ്മോ​ട്ടി​ൽ, നി​ഖി​ൽ സാം​ബ​ശി​വ​ൻ, റോ​ജ​ൻ ജോ​ർ​ജ്, സി​ബോ മാ​ത്യു, സേ​വ്യ​ർ പ​ള്ളി​വാ​തു​ക്ക​ൾ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഗ്രി​ൽ​ഫെ​സ്റ് വ​ലി​യ വി​ജ​യ​മാ​യി.