ബി​പി​ഡി കേ​ര​ള​യു​ടെ സ്ത്രീ​ജ്വാ​ല ഹെ​യ​ർ ബാ​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 6, 2022 10:55 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​ർ രോ​ഗ​ശ​മ​ന​ത്തി​നാ​യി കീ​മോ​തെ​റാ​പ്പി ചെ​യ്ത​ശേ​ഷം ത​ല​മു​ടി കൊ​ഴി​ഞ്ഞ സ​ഹ​ജീ​വി​ക​ൾ​ക്ക് സ​ഹാ​യ​വും സാ​ന്ത്വ​ന​വു​മാ​യി വി​ഗ് നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ത​ല​മു​ടി സ്വ​രു​ക്കൂ​ട്ടു​ന്ന​തി​നാ​യി ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ജ്വാ​ല ഹെ​യ​ർ ബാ​ങ്ക് എ​ന്ന പു​തി​യ സം​രം​ഭ​ത്തി​നു തു​ട​ക്ക​മി​ട്ടു.

മ​റ്റു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മേ​കി ത​ല​മു​ടി ദാ​നം ന​ൽ​കു​വാ​നാ​യി സ്വ​യം മു​ന്നോ​ട്ടു​വ​ന്ന മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ലെ ​അ​ശ്വ​തി ഉ​ണ്ണി, നോ​യി​ഡ സെ​ക്ട​ർ 34-ലെ ​ഇ​വോ​ണ്‍ എം ​സെ​ലി​സ്റ്റി​ൻ (ഥ്ീിി​ല ങ ​ഇ​ല​ഹ​ലെ​ശേി​ല) എ​ന്നി​വ​രു​ടെ മു​ടി മു​റി​ച്ചു​കൊ​ണ്ട് സ്ത്രീ​ജ്വാ​ല ക​ണ്‍​വീ​ന​ർ സ​ന്ധ്യ അ​നി​ലും കോ​ഡി​നേ​റ്റ​ർ ഷേ​ർ​ലി രാ​ജ​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ടു ത​വ​ണ ര​ക്തം​ദാ​നം ചെ​യ്ത അ​ശ്വ​തി സ്ത്രീ​ജ്വാ​ല​യു​ടെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​ണ്.

ര​ക്ത​ദാ​നം പോ​ലെ​ത​ന്നെ നീ​ട്ടി വ​ള​ർ​ത്തി​യ ത​ല​മു​ടി​യും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ദാ​നം ന​ൽ​കി​ക്കൊ​ണ്ട് ന​ഗ​ര​ത്തി​ൽ നന്മയു​ടെ കൂ​ടൊ​രു​ക്കു​ക​യാ​ണ് സ്ത്രീ​ജ്വാ​ല ഹെ​യ​ർ ബാ​ങ്ക്.

ത​ല​മു​ടി ന​ൽ​കാ​ൻ അ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9999287100 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.