ആ​യാ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സ്
Monday, June 6, 2022 7:58 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​യാ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യാ ന​ഗ​റി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​യാ ന​ഗ​റി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​മി വാ​ഴ​ക്കാ​ലാ​യി​ൽ നി​ർ​വ​ഹി​ച്ചു.

ഡി​എം​എ​യു​ടെ മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടോ​ണി കെ​ജെ, ഡി​എം​എ ട്ര​ഷ​റാ​ർ മാ​ത്യു ജോ​സ്, മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഡി​എം​എ കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​യാ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ളം ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച്ച​ക​ളി​ൽ വൈ​കു​ന്നേ​രം 4 മു​ത​ൽ തു​ട​ക്ക​മി​ടും. ക്ലാ​സു​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ബി​ജു പീ​റ്റ​റി​നെ കോ​ർ​ഡി​നേ​റ്റ​റാ​യും അ​ധ്യാ​പി​ക​മാ​രാ​യി ആ​ൻ​സി അ​രു​ൾ ദാ​സ്, ഷൈ​നി ഷി​ബു, അ​ൽ​ഫോ​ൻ​സാ ലോ​ല​പ്പ​ൻ എ​ന്നി​വ​രേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ആ​യാ ന​ഗ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം സൗ​ജ​ന്യ​മാ​യാ​ണ് മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.