ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു
Friday, May 27, 2022 11:26 AM IST
ഷൈമോൻ തോട്ടുങ്കൽ
ന്യൂടൗൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു. വെയിൽസിലെ കഫെൻലി പാർക്ക് കൺവൻഷൻ സെന്‍ററിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തിൽ വൈദികരും , സന്യസന്യസ്തരും , ഡീക്കന്മാരും , അത്മായ പ്രതിനിധികളും ഉൾപ്പടെ നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ അധ്യക്ഷതയിൽ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ , ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുഗുജറോത്തി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ "വിശുദ്ധമായത് വിശുദ്ധർക്ക്'എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം , ആധ്യാത്മികത, ശിക്ഷണക്രമം ,സംസ്കാരം, എന്നീ വിഷയങ്ങളിൽ , പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്‍റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ , റവ. ഡോ . ജേക്കബ് കിഴക്കേവീട് , റവ . ഡോ . പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതൻ പ്രഫ .ഡോ . സെബാസ്റ്റ്യൻ ബ്രോക്ക് , പ്രഫ . ഡോ . പി. സി . അനിയൻ കുഞ്ഞ് എന്നിവർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.



ഓരോ പ്രബന്ധാവതരണങ്ങൾക്ക് ശേഷം പ്രതിനിധികൾ ഗ്രൂപ്പുകളായി ചർച്ചകൾ നടത്തുകയും , അഭിപ്രായങ്ങളും , നിർദേശങ്ങളും ,ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു. രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും ,സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു .

പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആന്‍റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജോർജ് ചേലക്കൽ , ഫാ. ജിനോ അരീക്കാട്ട് എം.സി .ബി എസ് , ചാൻസിലർ റവ. ഡോ . മാത്യു പിണക്കാട്ട് , റെവ. ഡോ . ജോൺ പുളിന്താനത്ത് , റെവ. ഡോ . ജോസഫ് കറുകയിൽ . റെവ . ഡോ വർഗീസ്‌ പുത്തൻപുരക്കൽ , ഡോ . മാർട്ടിൻ ആന്‍റണി ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു . ജോയിന്‍റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു .