തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​മാ തോ​മ​സി​നു​വേ​ണ്ടി ഐ​ഒ​സി ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ്ര​ചാ​ര​ണം
Wednesday, May 25, 2022 8:55 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ
ഡ​ബ്ലി​ൻ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തൃ​ക്കാ​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന ഉ​മാ തോ​മ​സി​നു വേ​ണ്ടി ഐ​ഒ​സി ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ഡ​ബ്ലി​നി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ക്കു​ക​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​രു​വി​ള ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക​ര​യി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

അ​യ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന തൃ​ക്കാ​ക്ക​ര നി​വാ​സി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും ടെ​ലി​ഫോ​ണി​ൽ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ചു വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നും ഡ​ബ്ലി​നി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം​എം ലി​ങ്ക്വി​ൻ​സ്റ്റാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, പി. ​എം. ജോ​ർ​ജ്കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ, ഫ​വാ​സ് മാ​ട​ശേ​രി(​ഗ​ങ​ഇ​ഇ), ജി​ന​റ്റ് ജോ​ർ​ജ്(​കേ​ര​ള കോ​ണ്‍​ഗ്ര​സ്), സു​ബി​ൻ ഫി​ലി​പ്പ്, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ബേ​സി​ൽ ലെ​ക്സ്ലി​പ്പ്, ലി​ജു ജേ​ക്ക​ബ്, സോ​ബി​ൻ മാ​ത്യൂ​സ്, വി​നു ക​ള​ത്തി​ൽ, ജോ​സ് കൊ​ല്ല​ൻ​കോ​ട്, ഫ്രാ​ൻ​സി​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.